---
title: "തലശേരിയിൽ ഓട്ടോറിക്ഷയിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു ;  ഡ്രൈവർ അറസ്റ്റിൽ, വിനയായത് ധൃതി"
english_title: "Railway gate collapses after auto-rickshaw hits it in Thalassery; Driver arrested, Vinayaka Dhruthi found guilty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332489/railway-gate-collapses-after-auto-rickshaw-hits-it-in-thalassery-driver-arrested-vinayaka-dhruthi-found-guilty"
published_at: "2025-12-22T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69495aee974c9_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ഓട്ടോറിക്ഷയിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു ;  ഡ്രൈവർ അറസ്റ്റിൽ, വിനയായത് ധൃതി

> **Lead Summary:** തലശേരിയിൽ ട്രെയിന്‍ കടന്നുപോയതിനു പിന്നാലെ റെയില്‍വേ ഗേറ്റ് തുറക്കുന്നതിനിടയില്‍ ഗേറ്റ് ഓട്ടോറിക്ഷയിടിച്ച് തകര്‍ന്നു. തലശേരി ടെലി ആശുപത്രിക്ക് സമീപത്തെ രണ്ടാം റെയില്‍വേ ഗേറ്റില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്നും വന്ന മംഗലാപുരം കോയമ്പത്തൂര്‍ - ഇൻറർ സിറ്റി കടന്നുപോയതിനുശേഷം ഗേറ്റ് ഉയര്‍ത്തുന്ന സമയത്താണ് അപകടമുണ്ടായത്. ഗേറ്റ് പൂര്‍ണമായും തുറക്കുന്നതിന് മുന്‍പ് തന്നെ ഡ്രൈവർ ധൃതിയിൽ ഓട്ടോറിക്ഷ മുന്നോട്ടെടുകയായിരുന്നെന്ന് പരിസരത്തുള്ളവർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റെയിൽ ഗേറ്റ് തകര്‍ന്നു. സംഭവത്തിൽ KL 58 AJ 6716 നമ്പർ ഓട്ടോറിക്ഷാ ഡ്രൈവർ പിണറായി സ്വദേശി കെ.ആർ രാജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു. സ്ഥലത്തെത്തിയ റെയില്‍വേ സിഗ്നല്‍ വിഭാഗം അറ്റകുറ്റപ്പണികൾ നടത്തി വൈകീട്ട് അഞ്ചരയോടെ തകരാർ പരിഹരിച്ചു. അറസ്റ്റ് ചെയ്ത ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടു.

## Article Content

തലശേരിയിൽ ട്രെയിന്‍ കടന്നുപോയതിനു പിന്നാലെ റെയില്‍വേ ഗേറ്റ് തുറക്കുന്നതിനിടയില്‍ ഗേറ്റ് ഓട്ടോറിക്ഷയിടിച്ച് തകര്‍ന്നു. തലശേരി ടെലി ആശുപത്രിക്ക് സമീപത്തെ രണ്ടാം റെയില്‍വേ ഗേറ്റില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്നും വന്ന മംഗലാപുരം കോയമ്പത്തൂര്‍ - ഇൻറർ സിറ്റി കടന്നുപോയതിനുശേഷം ഗേറ്റ് ഉയര്‍ത്തുന്ന സമയത്താണ് അപകടമുണ്ടായത്. ഗേറ്റ് പൂര്‍ണമായും തുറക്കുന്നതിന് മുന്‍പ് തന്നെ ഡ്രൈവർ ധൃതിയിൽ ഓട്ടോറിക്ഷ മുന്നോട്ടെടുകയായിരുന്നെന്ന് പരിസരത്തുള്ളവർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റെയിൽ ഗേറ്റ് തകര്‍ന്നു. സംഭവത്തിൽ KL 58 AJ 6716 നമ്പർ ഓട്ടോറിക്ഷാ ഡ്രൈവർ പിണറായി സ്വദേശി കെ.ആർ രാജേഷിനെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. അപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടു. സ്ഥലത്തെത്തിയ റെയില്‍വേ സിഗ്നല്‍ വിഭാഗം അറ്റകുറ്റപ്പണികൾ നടത്തി വൈകീട്ട് അഞ്ചരയോടെ തകരാർ പരിഹരിച്ചു. അറസ്റ്റ് ചെയ്ത ഡ്രൈവറെ പിന്നീട് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332489/railway-gate-collapses-after-auto-rickshaw-hits-it-in-thalassery-driver-arrested-vinayaka-dhruthi-found-guilty)