---
title: "പാറാട്ട് മുസ്ലിം ലീഗ് - സിപിഎം സംഘർഷത്തിന് ശമനമില്ല ; പാറാട്ട് സി പി എം ടൗൺ ബ്രാഞ്ച് ഓഫീസിന്  തീയിട്ടു"
english_title: "Parat Muslim League - CPM conflict continues; Parat CPM town branch office set on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332482/parat-muslim-league-cpm-conflict-continues-parat-cpm-town-branch-office-set-on-fire"
published_at: "2025-12-22T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69494b545dad7_Untitled-2_copy.jpg"
keywords: []
---

# പാറാട്ട് മുസ്ലിം ലീഗ് - സിപിഎം സംഘർഷത്തിന് ശമനമില്ല ; പാറാട്ട് സി പി എം ടൗൺ ബ്രാഞ്ച് ഓഫീസിന്  തീയിട്ടു

> **Lead Summary:** പാനൂർ : പാനൂരിനടുത്ത സിപിഎം പാറാട് ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തീയിട്ട നിലയിൽ.എൽ. ഡി. എഫ്തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും പ്രവർത്തിച്ചു വരികയായിരുന്നു

## Article Content

പാനൂർ : പാനൂരിനടുത്ത സിപിഎം പാറാട് ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് തീയിട്ട നിലയിൽ.എൽ. ഡി. എഫ്തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസായും പ്രവർത്തിച്ചു വരികയായിരുന്നു

പാറാട് ടൗണിലെ കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഓഫീസിലെ കസേരകൾ, ഫർണിച്ചറുകൾ, നേതാക്കളുടെ ഫോട്ടോകൾ എന്നിവ നശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സി.പി എം - മുസ്ലീം ലിഗ് സംഘർഷം ഉടലെടുത്ത പ്രദേശമാണ് പാറാട്.

ഇന്ന് വൈകിട്ട് തിര ഞ്ഞെടുക്കപെട്ട എൽഡിഎഫ് ജനപ്രതിനിധികൾക്ക് സ്വീകരണവും, രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിരുന്നു.

ഇതിൻ്റെ പ്രചരണാർത്ഥം പാർട്ടി കൊടികൾ എടുക്കാൻ ഓഫീസിലെത്തിയ പ്രവർത്തകരാണ് തീയിട്ടത് കണ്ടത്.

കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.

സി പി എം കണ്ണുർ ജില്ലാ സിക്രട്ടറി കെ.കെ. രാഗേഷ്, കെ.പി മോഹനൻ, ജില്ലാ കമ്മിറ്റിയംഗം പി.ഹരീന്ദ്രൻ, കെ.ഇ കുഞ്ഞബ്ദുള്ള, ഉൾപെടെയുള്ള നേതാക്കൾ ഓഫീസ് സ്ന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332482/parat-muslim-league-cpm-conflict-continues-parat-cpm-town-branch-office-set-on-fire)