---
title: "കിഴക്കെ ചമ്പാട് ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിടെ ഭഗവതി ക്ഷേത്രത്തിൽ  അയ്യപ്പഭക്തജനസംഗമം നടത്തി ;  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു."
english_title: "A gathering of Ayyappa devotees was held at the Moopanravide Bhagavathy Temple in Rishikesh Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332430/a-gathering-of-ayyappa-devotees-was-held-at-the-moopanravide-bhagavathy-temple-in-rishikesh-chambad"
published_at: "2025-12-22T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69490b6d7cd2b_Untitled-3_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് ഋഷീക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻ്റവിടെ ഭഗവതി ക്ഷേത്രത്തിൽ  അയ്യപ്പഭക്തജനസംഗമം നടത്തി ;  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** ചമ്പാട്: മലയാളത്തിലെ അതുല്യ നടൻ ശ്രീനിവാസനെ അനുസ്മരിച്ച് കൊണ്ട് അയ്യപ്പഭക്ത ജനസംഗമം ആരംഭിച്ചത്. സാംസ്കാരിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.പി.ശശീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ഷാജി സ്വാഗതവും എം.അജയകുമാർ നന്ദിയും പറഞ്ഞു

## Article Content

ചമ്പാട്: മലയാളത്തിലെ അതുല്യ നടൻ ശ്രീനിവാസനെ അനുസ്മരിച്ച് കൊണ്ട് അയ്യപ്പഭക്ത ജനസംഗമം ആരംഭിച്ചത്. സാംസ്കാരിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. കെ.പി.ശശീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ഷാജി സ്വാഗതവും എം.അജയകുമാർ നന്ദിയും പറഞ്ഞു

എൻ.പി.ശ്രീജേഷ്, പി.പി.വേണുഗോപാൽ, കെ.കെ.സജീവൻ, ജയപ്രകാശ്, എൻ.പി പ്രസാദ് എന്നിവർ നേതൃത്വം നല്കി. ഗുരുസ്വാമിമാരായ ക്ഷേത്രം കർമ്മിപുരുഷു മൂപ്പൻ,വിജയൻ,ജസീന്ദ്രൻ,ശ്രീധരൻ,ജയശീലൻ,അജയൻ,മൻമദൻ,കെ.പി.അശോകൻ എന്നിവരെ വത്സൻ തില്ലങ്കേരി പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവങ്ങാട് ശ്രീ ധർമ്മശാസ്താ ഭജന സംഘത്തിൻ്റെ ഭജന സന്ധ്യ നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332430/a-gathering-of-ayyappa-devotees-was-held-at-the-moopanravide-bhagavathy-temple-in-rishikesh-chambad)