---
title: "തലശേരി കണ്ടിക്കലിൽ സ്ഥാപനത്തിൽ 60ഓളം പേർ ; ഫയർഫോഴ്‌സിന് ബിഗ് സല്യൂട്ട്"
english_title: "Around 60 people in the establishment in Kandikal, Thalassery; Big salute to the fire force"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332221/around-60-people-in-the-establishment-in-kandikal-thalassery-big-salute-to-the-fire-force"
published_at: "2025-12-20T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6946ddab8d12d_Untitled-3_copy.jpg"
keywords: []
---

# തലശേരി കണ്ടിക്കലിൽ സ്ഥാപനത്തിൽ 60ഓളം പേർ ; ഫയർഫോഴ്‌സിന് ബിഗ് സല്യൂട്ട്

> **Lead Summary:** തലശേരി: തലശേരി കണ്ടിക്കലിലുണ്ടായത് ചാല ദുരന്തത്തെ അനുസ്മരിക്കും വിധമുള്ള തീപ്പിടുത്തം. കണ്ടിക്കലിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന സിറ്റി പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂനിറ്റിനും, അനുബന്ധ ഗോഡൗണിലുമാണ് തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത ആർ.ആർ സ്റ്റീൽ കമ്പനി, റാങ്ക് വർക് ഷോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായും തീപ്പിടുത്തമുണ്ടായി. പുന്നോൽ കിടാരൻകുന്ന് സ്വദേശികളായ കാനയിൽ റഫീഖ് ,റയീസ് എന്നിവരുടെ സ്ഥാപനമാണിത്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. പലരും മൊബൈലുകളിൽ ദൃശ്യം പകർത്താൻ അപകടസ്ഥലത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്തിയതോടെ പൊലീസ് ഇടപെട്ടു. തലശേരി എസ് ഐ അശ്വതി നാട്ടുകാരെ അപകട സ്ഥലത്തു നിന്നും നീക്കി.

## Article Content

തലശേരി: തലശേരി കണ്ടിക്കലിലുണ്ടായത് ചാല ദുരന്തത്തെ അനുസ്മരിക്കും വിധമുള്ള തീപ്പിടുത്തം. കണ്ടിക്കലിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പ്രവർത്തിക്കുന്ന സിറ്റി പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂനിറ്റിനും, അനുബന്ധ ഗോഡൗണിലുമാണ് തീപ്പിടുത്തമുണ്ടായത്. തൊട്ടടുത്ത ആർ.ആർ സ്റ്റീൽ കമ്പനി, റാങ്ക് വർക് ഷോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായും തീപ്പിടുത്തമുണ്ടായി. പുന്നോൽ കിടാരൻകുന്ന് സ്വദേശികളായ കാനയിൽ റഫീഖ് ,റയീസ് എന്നിവരുടെ സ്ഥാപനമാണിത്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. പലരും മൊബൈലുകളിൽ ദൃശ്യം പകർത്താൻ അപകടസ്ഥലത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്തിയതോടെ പൊലീസ് ഇടപെട്ടു. തലശേരി എസ് ഐ അശ്വതി നാട്ടുകാരെ അപകട സ്ഥലത്തു നിന്നും നീക്കി.

60 ഓളം അതിഥിതൊഴി ലാളികളാണ് പ്ലാസ്റ്റിക്ക് റീസൈക്കളിങ് യൂനിറ്റിൽ ജോലി ചെയ്യുന്നത്. അവരുടെ വസ്ത്രങ്ങളും രേഖകളും ഉൾപ്പെടെ അഗ്നിക്കിരയായി. ബീഹാർ, യു.പി, നേപ്പാൾ എന്നിവങ്ങളിലെ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തൊഴിലാളികളിൽ 15 സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്.

തൊഴിലാളികളെ

താൽക്കാലിമായി യൂനിറ്റിന്റെ അനുബന്ധസ്ഥലത്തേക്ക് മാറ്റി. തീപടരുന്നത് കണ്ട് തൊഴിലാളികൾ പരിഭ്രാന്തിയിലായിരുന്നു. രക്ഷപ്പെട്ട സ്ത്രീ തൊഴിലാളികൾ പിന്നീട് നേരിട്ട് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് നിലവിളിക്കുന്നതും കാണാമായിരുന്നു. 30 വർഷത്തിലധികമായി യൂനിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നത്

ഡിസ്ട്രിക്ട് ഫയർ ഓഫിസർ അരുൺ ഭാസ്‌കർ, തലശേരി എ.എസ്.പി പി.ബി കിരൺ, പൊലിസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, എസ്.ഐ അശ്വതി എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്പീക്കർ എ.എൻ ഷംസീർ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി, റവന്യൂ സംഘം എന്നിവർ സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332221/around-60-people-in-the-establishment-in-kandikal-thalassery-big-salute-to-the-fire-force)