---
title: "മുപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് അച്ഛൻ്റെ വിയോഗവാർത്ത ; നെഞ്ചുരുകി കരഞ്ഞ് ധ്യാൻ"
english_title: "Dhyan Sreenivasan received the news of his father's death on his 37th birthday; Dhyan broke down in tears"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332167/dhyan-sreenivasan-received-the-news-of-his-fathers-death-on-his-37th-birthday-dhyan-broke-down-in-tears"
published_at: "2025-12-20T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69467551a7dd9_download_(3).jfif"
keywords: []
---

# മുപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് അച്ഛൻ്റെ വിയോഗവാർത്ത ; നെഞ്ചുരുകി കരഞ്ഞ് ധ്യാൻ

> **Lead Summary:** ധ്യാൻ ശ്രീനിവാസന് തന്റെ ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത. കോഴിക്കോടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തിയത്. സിനിമാ താരം ശ്രീനിവാസൻ്റെയും - വിമല ടീച്ചറുടെയും മകനായി 1988 ഡിസംബർ 20നാണ് ധ്യാനിന്റെ ജനനം.

## Article Content

ധ്യാൻ ശ്രീനിവാസന് തന്റെ ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത. കോഴിക്കോടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തിയത്. സിനിമാ താരം ശ്രീനിവാസൻ്റെയും - വിമല ടീച്ചറുടെയും മകനായി 1988 ഡിസംബർ 20നാണ് ധ്യാനിന്റെ ജനനം.

അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന താരം പതിനൊന്നരയോടെയാണ് കണ്ടനാട്ടെ വീട്ടിെലത്തിയത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലടീച്ചറും പൊട്ടിക്കരഞ്ഞു.

അച്ഛനെ ചേർത്തുപിടിച്ച് വിങ്ങിക്കരയുന്ന ധ്യാൻ കുടുംബാംഗങ്ങൾക്കും, സഹപ്രവർത്തകർക്കും നൊമ്പരക്കാഴ്ചയായി. ധ്യാൻ ഷൂട്ടിങിലായതിനാൽ ഡയാലിസിസിനായി ആശുപത്രിയിലേക്കു പോയത് ശ്രീനിവാസനൊപ്പം, ഭാര്യ വിമലയും ഡ്രൈവറുമാണ്. പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ് അച്ഛൻ വിടപറയുന്നതെന്നതും ഏറെ വേദനാജനകമാണ്. ചെന്നൈയിലേക്കു തിരിക്കുന്നതിനായി വിമാനത്താവളത്തിൽ എത്തിയ സമയത്താണ് അച്ഛൻ്റെ വിയോഗ വാർത്ത വിനീത് അറിയുന്നത്. ഉടൻ തന്നെ യാത്ര റദ്ദ് ചെയ്ത്‌ത്‌ ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332167/dhyan-sreenivasan-received-the-news-of-his-fathers-death-on-his-37th-birthday-dhyan-broke-down-in-tears)