---
title: "എൻ.ആർ.ഇ.ജി  വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ  ചമ്പാട്  തൊഴിലുറപ്പ് തൊഴിലാളികൾ   കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ കത്തിച്ചു."
english_title: "Champad employment guarantee workers, led by the NREG Workers Union, burned the bill introduced by the central government."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332164/champad-employment-guarantee-workers-led-by-the-nreg-workers-union-burned-the-bill-introduced-by-the-central-government"
published_at: "2025-12-20T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694673196f549_Untitled-5_copy.jpg"
keywords: []
---

# എൻ.ആർ.ഇ.ജി  വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ  ചമ്പാട്  തൊഴിലുറപ്പ് തൊഴിലാളികൾ   കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ കത്തിച്ചു.

> **Lead Summary:** ചമ്പാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് ചമ്പാട് അരയാക്കൂലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

## Article Content

ചമ്പാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് ചമ്പാട് അരയാക്കൂലിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

സി പി എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. NREG വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം നസീർ ഇടവലത്ത് അധ്യക്ഷനായി. കർഷക സംഘം ഏരിയാ പ്രസിഡണ്ട് കെ. രവീന്ദ്രൻ, കർഷക തൊഴിലാളി യൂണിയൻ ഏരിയാ വൈസ് പ്രസിഡണ്ട് കെ.ഇ മോഹനൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വി.എം ബാബു, കെ.ജനനി എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി സരള സ്വാഗതം പറഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും ചേർന്ന് ബില്ലിൻ്റെ കോപ്പി കത്തിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332164/champad-employment-guarantee-workers-led-by-the-nreg-workers-union-burned-the-bill-introduced-by-the-central-government)