---
title: "കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ"
english_title: "Kannur Flower Festival 2026 from January 22 to February 3"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332099/kannur-flower-festival-2026-from-january-22-to-february-3"
published_at: "2025-12-20T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694632e4a0e46_694626edd4c09_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ

> **Lead Summary:** കണ്ണൂർ : കണ്ണൂർ അഗ്രി, ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു.

## Article Content

കണ്ണൂർ : കണ്ണൂർ അഗ്രി, ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2026 ജനുവരി 22 മുതൽ ഫെബ്രുവരി മൂന്നുവരെ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. പരിപാടിയുടെ നടത്തിപ്പിനായി രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. എഡിഎം കലാ ഭാസ്കർ അധ്യക്ഷയായി. സൊസൈറ്റി സെക്രട്ടറി പി.വി.രത്‌നാകരൻ, ട്രഷറർ കെ.എം.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

കേരളത്തിനകത്തും പുറത്തുനിന്നുമെത്തിക്കുന്ന പൂക്കളുടെയും ചെടികളുടെയും വിപുലമായ ശേഖരമായിരിക്കും പുഷ്‌പോത്സവത്തിന്റെ മുഖ്യ ആകർഷണം. കൂടാതെ 40 നേഴ്സറികൾ, വിപണന സ്റ്റാളുകൾ, കുട്ടികൾക്കായി പാർക്ക്, കാർഷിക സെമിനാറുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332099/kannur-flower-festival-2026-from-january-22-to-february-3)