---
title: "നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു"
english_title: "Tomorrow's Higher Secondary Hindi exam postponed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/332046/tomorrows-higher-secondary-hindi-exam-postponed"
published_at: "2025-12-19T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69457603f38eb_w-412,h-232,croprect-46x0x712x400,imgid-01jnapwn62zrf30cj9vt3b09c9,imgname-sslc.jpg"
keywords: []
---

# നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു

> **Lead Summary:** രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്.

## Article Content

രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്.

ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന.

ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 04 വരെയായിരിക്കും ക്രിസ്തുമസ് അവധി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/332046/tomorrows-higher-secondary-hindi-exam-postponed)