---
title: "ജനഹൃദയങ്ങളിൽ ജീവിച്ച  നേതായിരുന്നു സികെ  അശോകനെന്ന് സി പി എം  സംസ്ഥാന സമിതിയംഗം പി.ജയരാജൻ."
english_title: "CPM state committee member P. Jayarajan said that CK Ashokan was a leader who lived in the hearts of the people."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331956/cpm-state-committee-member-p-jayarajan-said-that-ck-ashokan-was-a-leader-who-lived-in-the-hearts-of-the-people"
published_at: "2025-12-19T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6944f9957d19c_Untitled-2_copy.jpg"
keywords: []
---

# ജനഹൃദയങ്ങളിൽ ജീവിച്ച  നേതായിരുന്നു സികെ  അശോകനെന്ന് സി പി എം  സംസ്ഥാന സമിതിയംഗം പി.ജയരാജൻ.

> **Lead Summary:** ചമ്പാട്: സികെ അശോകൻ്റെ ഒന്നാം ചരമവാർഷികാചരണം താഴെ ചമ്പാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ ചമ്പാട് യംഗ് സ്റ്റാർ ക്ലബിൽ പുതുതായി പണിത സി.കെ അശോകൻ സ്മാരക ഹാളും പിജെ ഉദ്ഘാടനം ചെയ്തു.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് സി.കെ അശോകൻ മരിച്ചത്. സി.കെ അശോകൻ്റെ ഒന്നാം ചരമവാർഷികാചരണവും, താഴെ ചമ്പാട് യംഗ് സ്റ്റാർ ക്ലബിൽ പുതുതായി പണിത സി.കെ അശോകൻ സ്മാരക ഹാളും സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചമ്പാട്: സികെ അശോകൻ്റെ ഒന്നാം ചരമവാർഷികാചരണം താഴെ ചമ്പാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ ചമ്പാട് യംഗ് സ്റ്റാർ ക്ലബിൽ പുതുതായി പണിത സി.കെ അശോകൻ സ്മാരക ഹാളും പിജെ ഉദ്ഘാടനം ചെയ്തു.പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് സി.കെ അശോകൻ മരിച്ചത്. സി.കെ അശോകൻ്റെ ഒന്നാം ചരമവാർഷികാചരണവും, താഴെ ചമ്പാട് യംഗ് സ്റ്റാർ ക്ലബിൽ പുതുതായി പണിത സി.കെ അശോകൻ സ്മാരക ഹാളും സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

ജനഹൃദയങ്ങളിൽ ജീവിച്ച നേതാവായിരുന്നു സി.കെ അശോകനെന്ന് പി.ജെ അനുസ്മരിച്ചു. യംഗ് സ്റ്റാർ ക്ലബ് എക്സിക്യൂട്ടിവ് അംഗം കെ.കെ മോഹനൻ്റെ ഫോട്ടോ അനാച്ഛാദനം ഇ.വിജയൻ മാസ്റ്റർ നിർവഹിച്ചു. സി പി എം ചമ്പാട് ലോക്കൽ സെക്രട്ടറി കെ.ജയരാജൻ അധ്യക്ഷനായി. നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി.

പി. ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ഇ കുഞ്ഞബ്ദുള്ള,എ. ശൈലജ, പി. പ്രസന്ന എന്നിവർ സംബന്ധിച്ചു. സി. മനോജ് സ്വാഗതവും, കെ.എൻ ലോജിഷ് നന്ദിയും പറഞ്ഞു. കരാറുകാരൻ വി.അബ്ദുൽ സലാമിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സികെയുടെ ജീവിത ഏടുകൾ ഡോക്യുമെൻ്ററി പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331956/cpm-state-committee-member-p-jayarajan-said-that-ck-ashokan-was-a-leader-who-lived-in-the-hearts-of-the-people)