---
title: "പാറാട് നേർക്കുനേർ സംഘർഷത്തിനയവ് ; സമൂഹമാധ്യമങ്ങളിൽ 'കൊലവിളി' തുടരുന്നു, സൈബർ സെൽ  നിരീക്ഷണം ശക്തം"
english_title: "Parad on verge of confrontation; 'killing' continues on social media, cyber cell monitoring is strong"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331857/parad-on-verge-of-confrontation-killing-continues-on-social-media-cyber-cell-monitoring-is-strong"
published_at: "2025-12-18T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694419e886961_865921c7-26fb-47ce-806c-c187277db45e.jfif"
keywords: []
---

# പാറാട് നേർക്കുനേർ സംഘർഷത്തിനയവ് ; സമൂഹമാധ്യമങ്ങളിൽ 'കൊലവിളി' തുടരുന്നു, സൈബർ സെൽ  നിരീക്ഷണം ശക്തം

> **Lead Summary:** പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുന്നതായി പരാതി. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

## Article Content

പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുന്നതായി പരാതി. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.

നൂഞ്ഞമ്പ്രം സഖാക്കൾ, മുളിയാത്തോട് സഖാക്കൾ, പാനൂർ സഖാക്കൾ, കുറുക്കൂട്ടി സഖാക്കൾ, മുണ്ടയോട്ട് കാവ് സഖാക്കൾ, ആയിത്തറ സഖാക്കൾ തുടങ്ങിയ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകളിലൂടെയാണ് കൊലവിളി തുടരുന്നത്.

പാനൂരിലെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ടാണ് വീഡിയോകളും ഫോട്ടോകളും ഷെയർ ചെയ്യുന്നത്. കൊളവല്ലൂർ പൊലീസ്, കൂത്തുപറമ്പ് എസിപി എന്നിവർക്ക് മുസ്‌ലിം ലീഗ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി. നാട്ടിൽ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്റുകൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

പാറാട്ടെ സിപിഎം സ്തൂപം തകർത്തതിന് അറസ്റ്റിലായ യൂത്ത് ലീഗ് പ്രവ‍ർത്തകരുടെ ഫോട്ടോ ഈ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. ‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’, ‘പാനൂർ സഖാക്കൾ പാനൂർ വിട്ട് കാശിക്കൊന്നും പോയിട്ടില്ല. ഞങ്ങൾ ഇവിടെ തന്നെയുണ്ട്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല’, ‘കൊല്ലേണ്ടതിനെ കൊല്ലണം’

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331857/parad-on-verge-of-confrontation-killing-continues-on-social-media-cyber-cell-monitoring-is-strong)