---
title: "മട്ടന്നൂർ എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; പത്തോളം പേർക്ക് പരിക്ക്"
english_title: "Private bus overturns in Mattanur Edayannur; around ten people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331688/private-bus-overturns-in-mattanur-edayannur-around-ten-people-injured"
published_at: "2025-12-17T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942d7f8b22fa_Untitled-5_copy.jpg"
keywords: []
---

# മട്ടന്നൂർ എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ; പത്തോളം പേർക്ക് പരിക്ക്

> **Lead Summary:** മട്ടന്നൂർ എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന അജ്‌വ ബസാണ് മറിഞ്ഞത്.

## Article Content

മട്ടന്നൂർ എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തോളം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന അജ്‌വ ബസാണ് മറിഞ്ഞത്.

ഇന്ന് വൈകീട്ട് 6.10 ഓടെയാണ് അപകടം. തരൂർ ജുമാ മസ്ജിദിന് സമീപം സ്കൂട്ടറിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

റോഡില്‍ നിന്ന് അഞ്ചടിയിലേറെ ഉയരമുള്ള സ്ഥലത്തേക്കാണ് ബസ് അതിവേഗത്തില്‍ നിയന്ത്രണം തെറ്റിക്കയറിയത്. ഇതിനിടെ കണ്ണൂർ ഭാഗത്തു നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു കാർ ബസിനടിയില്‍പ്പെട്ടു. കാറിന് മുകളിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന നിലയിലാണ് ബസ് ഉള്ളത്.

ബസ് യാത്രികർക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരുടേയും പരിക്ക് ഗുരുതരമല്ല

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331688/private-bus-overturns-in-mattanur-edayannur-around-ten-people-injured)