---
title: "ഒരു മാസമായി കിണറിൽ ; ഒടുവിൽ പൂച്ചക്ക് രക്ഷകരായി ഇരിട്ടി ഫയർഫോഴ്സ്"
english_title: "Firefighters finally rescue cat trapped in well for a month"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331672/firefighters-finally-rescue-cat-trapped-in-well-for-a-month"
published_at: "2025-12-17T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6942bbb1f3eda_Untitled-1_copy.jpg"
keywords: []
---

# ഒരു മാസമായി കിണറിൽ ; ഒടുവിൽ പൂച്ചക്ക് രക്ഷകരായി ഇരിട്ടി ഫയർഫോഴ്സ്

> **Lead Summary:** ഒരു മാസക്കാലമായി കിണറിനുള്ളിൽ കഴിഞ്ഞ പൂച്ചയ്ക്ക് രക്ഷകരായി ഫയർഫോഴ്‌സും നാട്ടുകാരും. ഒരു മാസം മുൻപാണ് ഇരിട്ടി പെരുവം പറമ്പ് അമ്പലമുക്കിലെ നിർമ്മാണ ത്തിലിരിക്കുന്ന വീടിന്റെ കിണറിൽ പൂച്ച വീണത്. പൂച്ചയെ കരക്കെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല.

## Article Content

ഒരു മാസക്കാലമായി കിണറിനുള്ളിൽ കഴിഞ്ഞ പൂച്ചയ്ക്ക് രക്ഷകരായി ഫയർഫോഴ്‌സും നാട്ടുകാരും. ഒരു മാസം മുൻപാണ് ഇരിട്ടി പെരുവം പറമ്പ് അമ്പലമുക്കിലെ നിർമ്മാണ ത്തിലിരിക്കുന്ന വീടിന്റെ കിണറിൽ പൂച്ച വീണത്. പൂച്ചയെ കരക്കെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല.

കിണറിന്റെ പടവിൽ കയറിയിരുന്ന പൂച്ചയ്ക്ക് നാട്ടുകാർ കയറിൽ കെട്ടി ഭക്ഷണം നൽകി വരികയായിരുന്നു. ഇതിനിടയിൽ ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചു. തുടർന്ന് ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി അശോകൻ, എഫ് ആ ഒ ഷാനിദ് എ സി, ഹോം ഗാർഡ് മാരായ വി. ടി മാത്യു.പി. വി, പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പൂച്ചയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331672/firefighters-finally-rescue-cat-trapped-in-well-for-a-month)