---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം  നേതാവുമായിരുന്ന സി.കെ  അശോകൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്."
english_title: "The memory of CK Ashokan, former president of Pannyannur Grama Panchayat and CPM leader, is one year old today."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331542/the-memory-of-ck-ashokan-former-president-of-pannyannur-grama-panchayat-and-cpm-leader-is-one-year-old-today"
published_at: "2025-12-17T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69423cf839803_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം  നേതാവുമായിരുന്ന സി.കെ  അശോകൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്.

> **Lead Summary:** പന്ന്യന്നൂർ: വൃക്കരോഗം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ഡിസംബർ 17നായിരുന്നു സി.കെ യുടെ ആകസ്മിക വേർപാട്.രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ചമ്പാട്ടുകാരുടെ സ്വന്തം സി.കെ. കാൽ നൂറ്റാണ്ടുകാലം സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറിയായ സി കെ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ നിന്നും ജയിച്ച് പഞ്ചായത്തിലേക്കെത്തുകയായിരുന്നു.

## Article Content

പന്ന്യന്നൂർ: വൃക്കരോഗം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ഡിസംബർ 17നായിരുന്നു സി.കെ യുടെ ആകസ്മിക വേർപാട്.രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ചമ്പാട്ടുകാരുടെ സ്വന്തം സി.കെ. കാൽ നൂറ്റാണ്ടുകാലം സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറിയായ സി കെ 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ നിന്നും ജയിച്ച് പഞ്ചായത്തിലേക്കെത്തുകയായിരുന്നു.

കണ്ണൂർ ജില്ലയിലെ റിക്കാർഡ് ഭൂരിപക്ഷത്തിന് ജയിച്ച സി.കെ പിന്നീട് പഞ്ചായത്തു പ്രസിഡണ്ടുമായി. കോവിഡ് ബാധിച്ചവരെ കണ്ടെത്തി തയ്യാറാക്കിയ പഠന റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയത്, മലബാർ ക്യാൻസർ സെൻ്ററിക്കൊണ്ട് പന്ന്യന്നൂർ പഞ്ചായത്തിനെ ദത്തെടുപ്പിച്ചത്, പഞ്ചായത്തിൻ്റെ തനത് പദ്ധതിയായി ഒരു വെളിച്ചം നാടാകെ വെളിച്ചം പദ്ധതി നടപ്പാക്കിയത്, മാലിന്യ മുക്ത നവകേരളം പദ്ധതി മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കൽ തുടങ്ങി വിവിധ പദ്ധതികൾ സി.കെ ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു.

ഏറ്റവുമൊടുവിൽ പഞ്ചായത്തിന് അനുവദിച്ചു കിട്ടിയ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെൻ്ററിനായുള്ള സ്ഥലമേറ്റെടുപ്പിനായി ഓടി നടക്കുമ്പോഴാണ് രോഗം മൂർച്ഛിച്ച് സി.കെ ഡിസംബർ 17ന് മരണത്തിന് കീഴടങ്ങുന്നത്. സി.കെയുടെ ഓർമ്മയ്ക്കായി താഴെ ചമ്പാട് യംഗ് സ്റ്റാർ ക്ലബിൽ പണിത സ്മാരക മന്ദിരം ബുധനാഴ്ച വൈകീട്ട് 5ന് സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331542/the-memory-of-ck-ashokan-former-president-of-pannyannur-grama-panchayat-and-cpm-leader-is-one-year-old-today)