---
title: "പാറാട്ട് ആഹ്ളാദപ്രകടനത്തിനിടെയുണ്ടായ  അക്രമ പരമ്പര ; 3 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ"
english_title: "Series of violence during Parat celebration; 3 Muslim League activists arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331500/series-of-violence-during-parat-celebration-3-muslim-league-activists-arrested"
published_at: "2025-12-16T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694190394b420_tgtgtgt.jpg"
keywords: []
---

# പാറാട്ട് ആഹ്ളാദപ്രകടനത്തിനിടെയുണ്ടായ  അക്രമ പരമ്പര ; 3 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** പാറാട്ട്: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാറാട്ട് നടന്ന അക്രമ സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി നൂറോളം സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ്. 7 സിപിഎം പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു.

## Article Content

പാറാട്ട്: തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പാറാട്ട് നടന്ന അക്രമ സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി നൂറോളം സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ്. 7 സിപിഎം പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു.

കൂടുതൽ പേർ അടുത്തദിവസം അറസ്റ്റിലാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ദിവസം വൈകിട്ട് പാറാട് ടൗണിൽ ആഹ്ലാദപ്രകടനത്തി നിടെ യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

തുടർന്നുണ്ടായ കല്ലേറിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ പോലീസ് ലാത്തിവീശി. കല്ലേറിൽ പോലീസ് ബസിന്റെ് ചില്ല് തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും കാറും തകർത്തു.നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും നാശമുണ്ടായി.

പാറാട്ടെ ലീഗ് ഓഫീസിന് നേരേയും ആക്രമണമുണ്ടായിരുന്നു. പ്രദേശത്തെ സി.സി ടിവികളും തകർക്കപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതുൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331500/series-of-violence-during-parat-celebration-3-muslim-league-activists-arrested)