---
title: "ഒരിക്കൽ മണ്ട പോയ തെങ്ങ് വീണ്ടും കുലച്ചു ; ചമ്പാട് സ്കൂളിന് മുന്നിൽ കൗതുകവും, ഒപ്പം അപകടകരവുമായ കാഴ്ച"
english_title: "The once-ruined coconut tree has fallen again; a curious and dangerous sight in front of Chambad School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331495/the-once-ruined-coconut-tree-has-fallen-again-a-curious-and-dangerous-sight-in-front-of-chambad-school"
published_at: "2025-12-16T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69417f7296fad_Untitled-1_copy.jpg"
keywords: []
---

# ഒരിക്കൽ മണ്ട പോയ തെങ്ങ് വീണ്ടും കുലച്ചു ; ചമ്പാട് സ്കൂളിന് മുന്നിൽ കൗതുകവും, ഒപ്പം അപകടകരവുമായ കാഴ്ച

> **Lead Summary:** ചമ്പാട്:മണ്ട പോയതെങ്ങിൽ നിന്നും വീണ്ടും മുളച്ച് കായഫലങ്ങൾ ഉണ്ടായത് നാട്ടുകാരിൽ ഒരേ സമയം കൗതുകവും, ഒപ്പം ആശങ്കയുമുണർത്തുന്നു. കിഴക്കെ ചമ്പാട് ജന രഞ്ജിനി എൽപി സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ തെങ്ങാണ് അപകട ഭീഷണി ഉയർത്തുന്നത്.

## Article Content

ചമ്പാട്:മണ്ട പോയതെങ്ങിൽ നിന്നും വീണ്ടും മുളച്ച് കായഫലങ്ങൾ ഉണ്ടായത് നാട്ടുകാരിൽ ഒരേ സമയം കൗതുകവും, ഒപ്പം ആശങ്കയുമുണർത്തുന്നു. കിഴക്കെ ചമ്പാട് ജന രഞ്ജിനി എൽപി സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ തെങ്ങാണ് അപകട ഭീഷണി ഉയർത്തുന്നത്.

സ്കൂളിന് സമീപത്തുള്ള പറമ്പിലാണ് അപകട ഭീഷണിയായി തെങ്ങുള്ളത്. കണ്ണൂരിലെ സൗമിനിയാണ് സ്ഥലമുടമ. ആളൊഴിഞ്ഞ പറമ്പായതു കൊണ്ടു തന്നെ തേങ്ങ പറിക്കാറുമില്ല.

മണ്ട പോയതെങ്ങിൻ്റെ വളർച്ച ഏവരിലും അത്ഭുതവും, ആശങ്കയും ഒരേ പോലെ ഉളവാക്കും. ഏതു സമയവും മറിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ് തെങ്ങ്. തൊട്ടപ്പുറത്ത് തന്നെയാണ് കിഴക്കെ ചമ്പാട് ജന രഞ്ജിനി എൽപി സ്കൂൾ ചെയ്യുന്നത്. വിദ്യാർത്ഥികളുടെ കളിസ്ഥലത്തിന് സമീപമാണ് തെങ്ങുള്ളത്. ഒരപകടത്തിന് കാത്തു നിൽക്കാതെ തെങ്ങ് മുറിച്ചു മാറ്റണമെന്നാണാവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331495/the-once-ruined-coconut-tree-has-fallen-again-a-curious-and-dangerous-sight-in-front-of-chambad-school)