---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യക്കുപ്പികളും, സിഗരറ്റുകളും പിടികൂടി"
english_title: "Liquor bottles and cigarettes seized in Kannur Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331359/liquor-bottles-and-cigarettes-seized-in-kannur-central-jail"
published_at: "2025-12-16T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6940e367c9cf1_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യക്കുപ്പികളും, സിഗരറ്റുകളും പിടികൂടി

> **Lead Summary:** കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ജയിൽ അധികൃതർ പിടികൂടി. സെൻട്രൽ ജയിലിലെ ആശുപ്രതിയുടെ ശുചിമുറിയുടെ പിറകിലേക്ക് ആരോ വലിച്ചെറിഞ്ഞ ശബ്ദം കേട്ട് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇന്നലെ വൈകുന്നേരം ജയിൽ നിരോധിത വസ്തുക്കളായ മൂന്നു കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും കണ്ടെത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

## Article Content

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ജയിൽ അധികൃതർ പിടികൂടി. സെൻട്രൽ ജയിലിലെ ആശുപ്രതിയുടെ ശുചിമുറിയുടെ പിറകിലേക്ക് ആരോ വലിച്ചെറിഞ്ഞ ശബ്ദം കേട്ട് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇന്നലെ വൈകുന്നേരം ജയിൽ നിരോധിത വസ്തുക്കളായ മൂന്നു കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റും കണ്ടെത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331359/liquor-bottles-and-cigarettes-seized-in-kannur-central-jail)