---
title: "പാറാട് മേഖലയിൽ സംഘർഷം തുടരുന്നു ; യു ഡി എഫിൻ്റെ  ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം സ്തൂപം തകർത്തു"
english_title: "Tension continues in Parad region; CPM stupa demolished during UDF's celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331327/tension-continues-in-parad-region-cpm-stupa-demolished-during-udfs-celebration"
published_at: "2025-12-15T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694031935fb7e_Untitled-5_copy.jpg"
keywords: []
---

# പാറാട് മേഖലയിൽ സംഘർഷം തുടരുന്നു ; യു ഡി എഫിൻ്റെ  ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം സ്തൂപം തകർത്തു

> **Lead Summary:** പാനൂർ : പാറാട് കുന്നോത്ത് പറമ്പ് റോഡിൽ സർവീസ് സെൻ്ററിന് സമീപത്തുള്ള അരിവാൾ ചുറ്റിക സ്തൂപത്തിന് നേരെയാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് സി പി എം പ്രവർത്തകർ ഓടിക്കൂടിയതോടെ ചുറ്റിക ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

## Article Content

പാനൂർ : പാറാട് കുന്നോത്ത് പറമ്പ് റോഡിൽ സർവീസ് സെൻ്ററിന് സമീപത്തുള്ള അരിവാൾ ചുറ്റിക സ്തൂപത്തിന് നേരെയാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് സി പി എം പ്രവർത്തകർ ഓടിക്കൂടിയതോടെ ചുറ്റിക ഉപേക്ഷിച്ച് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് കെ.പി മോഹനൻ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത് എന്നിവരടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി.

യു ഡി എഫിൻ്റെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമത്തെ പൊലീസ് ഗൗരവമായി കാണണമെന്നും, അക്രമികളെ ഉടൻ പിടികൂടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331327/tension-continues-in-parad-region-cpm-stupa-demolished-during-udfs-celebration)