---
title: "പാറാട്ട് ആഹ്ളാദപ്രകടനത്തിനിടെയുണ്ടായ  അക്രമത്തിൽ  അറസ്റ്റ് തുടർന്ന് കൊളവല്ലൂർ പൊലീസ് ;  രണ്ട്  സിപിഎം പ്രവർത്തകർ കൂടി  അറസ്റ്റിൽ"
english_title: "Kolavallur police arrest two more CPM workers in connection with violence during Parat celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331267/kolavallur-police-arrest-two-more-cpm-workers-in-connection-with-violence-during-parat-celebration"
published_at: "2025-12-15T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fd5a84d051_download.jfif"
keywords: []
---

# പാറാട്ട് ആഹ്ളാദപ്രകടനത്തിനിടെയുണ്ടായ  അക്രമത്തിൽ  അറസ്റ്റ് തുടർന്ന് കൊളവല്ലൂർ പൊലീസ് ;  രണ്ട്  സിപിഎം പ്രവർത്തകർ കൂടി  അറസ്റ്റിൽ

> **Lead Summary:** അക്രമ സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. ജീവൻ , റനീഷ് , ശ്രീജു , സച്ചിൻ എന്നിവരെ നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ 7 പ്രതികൾ അറസ്റ്റിലായി.

## Article Content

അക്രമ സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്. ജീവൻ , റനീഷ് , ശ്രീജു , സച്ചിൻ എന്നിവരെ നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ 7 പ്രതികൾ അറസ്റ്റിലായി.

പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ പേർ അടുത്തദിവസം അറസ്റ്റിലാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ദിവസം വൈകിട്ട് പാറാട് ടൗണിൽ ആഹ്ലാദപ്രകടനത്തി നിടെ യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

തുടർന്നുണ്ടായ കല്ലേറിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. സംഘർഷം വ്യാപിക്കുന്നത് തടയാൻ പോലീസ് ലാത്തിവീശി. കല്ലേറിൽ പോലീസ് ബസിന്റെ് ചില്ല് തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും കാറും തകർത്തു.നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും നാശമുണ്ടായി. പാറാട്ടെ ലീഗ് ഓഫീസിന് നേരേയും ആക്രമണമുണ്ടായിരുന്നു. പ്രദേശത്തെ സി.സി ടിവികളും തകർക്കപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതുൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331267/kolavallur-police-arrest-two-more-cpm-workers-in-connection-with-violence-during-parat-celebration)