---
title: "പി.ആർ. കുറുപ്പിൻ്റെ 25ആം ചരമ വാർഷികാചരണം ; പാനൂരിൽ സംഘാടകസമിതിയായി"
english_title: "P.R. Kurup's 25th death anniversary celebration; Panur becomes the organizing committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331187/pr-kurups-25th-death-anniversary-celebration-panur-becomes-the-organizing-committee"
published_at: "2025-12-15T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f94cea5992_Untitled-4_copy.jpg"
keywords: []
---

# പി.ആർ. കുറുപ്പിൻ്റെ 25ആം ചരമ വാർഷികാചരണം ; പാനൂരിൽ സംഘാടകസമിതിയായി

> **Lead Summary:** പ്രമുഖ സോഷ്യലിസ്റ്റും മുൻ മന്ത്രിയുമായിരുന്ന പി.ആർ.കുറുപ്പിൻ്റെ 25-ാം ചരമവാർഷികം ഡിസം. 18 മുതൽ ജനുവരി 17 വരെയായി വിവിധ പരിപാടികളോടെ ആചരിക്കാൻ പുത്തൂരിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണയോഗം തീരുമാനിച്ചു. ആർജെഡി ദേശീയ നിർവാഹക സമിതിയംഗം കെ.പി.മോഹനൻ

## Article Content

പ്രമുഖ സോഷ്യലിസ്റ്റും മുൻ മന്ത്രിയുമായിരുന്ന പി.ആർ.കുറുപ്പിൻ്റെ 25-ാം ചരമവാർഷികം ഡിസം. 18 മുതൽ ജനുവരി 17 വരെയായി വിവിധ പരിപാടികളോടെ ആചരിക്കാൻ പുത്തൂരിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണയോഗം തീരുമാനിച്ചു. ആർജെഡി ദേശീയ നിർവാഹക സമിതിയംഗം കെ.പി.മോഹനൻ

എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് ,ടി.പി.അനന്തൻ, എൻ. ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, ഒ.പി. ഷീജ,

പന്ന്യോടൻ ചന്ദ്രൻ ,അഡ്വ.കെ.സി.അംജത്ത് മുനീർ, വി.പി.മോഹനൻ എന്നിവർ സംസാരിച്ചു.

പി.കെ.പ്രവീൺ ചെയർമാനും പി.ദിനേശൻ ജനറൽ കൺവീനറുമായി 251 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331187/pr-kurups-25th-death-anniversary-celebration-panur-becomes-the-organizing-committee)