---
title: "മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗ കുടുംബ സംഗമം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു."
english_title: "Mannam Memorial NSS Karayoga Family Gathering was held at Sumangali Auditorium, Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331176/mannam-memorial-nss-karayoga-family-gathering-was-held-at-sumangali-auditorium-panoor"
published_at: "2025-12-15T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f8c106bc68_Untitled-3_copy.jpg"
keywords: []
---

# മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗ കുടുംബ സംഗമം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

> **Lead Summary:** പാനൂർ:കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.എൻ എസ് എസ് തലശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും, ഡയറക്ടർ ബോർഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ബിജോയ് എസ്. നമ്പ്യാർ അധ്യക്ഷനായി.

## Article Content

പാനൂർ:കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.എൻ എസ് എസ് തലശേരി താലൂക്ക് യൂണിയൻ പ്രസിഡണ്ടും, ഡയറക്ടർ ബോർഡ് അംഗവുമായ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ബിജോയ് എസ്. നമ്പ്യാർ അധ്യക്ഷനായി.

സെക്രട്ടറി വി.കെ രാജീവൻ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി താലൂക്ക് യൂണിയൻ അംഗങ്ങളായ കെ. പ്രഭാകരൻ നമ്പ്യാർ, രമേഷ് കുമാർ, വനിതാസമാജം പ്രസിഡണ്ട് പി.വി ശോഭന എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി സുജിത്ത് നമ്പ്യാർ സ്വാഗതവും, എസ് എം ഗംഗാധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

ഉന്നത വിജയികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജീവിതാസ്വാദനം എന്ന കല എന്ന വിഷയത്തിൽ സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ന്യൂ ഇയർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331176/mannam-memorial-nss-karayoga-family-gathering-was-held-at-sumangali-auditorium-panoor)