---
title: "പാനൂർ മാക്കൂൽ പീടികയിൽ സി പി എം - ബിജെപി സംഘർഷം ; സ്ഥാനാർത്ഥികൾക്കുൾപ്പടെ പരിക്ക്"
english_title: "CPM-BJP clash at Panoor Makul Peedika; Candidates among injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331153/cpm-bjp-clash-at-panoor-makul-peedika-candidates-among-injured"
published_at: "2025-12-14T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ef7a6c9ec1_Untitled-3_copy.jpg"
keywords: []
---

# പാനൂർ മാക്കൂൽ പീടികയിൽ സി പി എം - ബിജെപി സംഘർഷം ; സ്ഥാനാർത്ഥികൾക്കുൾപ്പടെ പരിക്ക്

> **Lead Summary:** പാനൂർ: മൊകേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി റുക്സാനയുടെ വീടിന് നേരെ മുസ്ലിം ലീഗ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.

## Article Content

പാനൂർ: മൊകേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി റുക്സാനയുടെ വീടിന് നേരെ മുസ്ലിം ലീഗ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്.

പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ആർ എസ് എസ് പ്രവർത്തകർ വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചതിനെ തുടർന്ന് മൊകേരി പഞ്ചായത്ത് 11 ആം വാർഡ് അംഗം പ്രവീണക്കും, 10 ആം വാർഡ് അംഗം സജിഷക്കും പരിക്കേറ്റെന്ന് സി പി എം ആരോപിക്കുന്നു.

അതേ സമയം എൽ ഡി എഫ് പ്രതിഷേധ പ്രകടനത്തിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകരായ അക്ഷയ്, അദ്വൈത് എന്നിവരെ മർദ്ദിച്ചെന്ന് ബിജെപിയും ആരോപിക്കുന്നു. ഇതേ തുടർന്ന് മാക്കൂൽ പീടികയിൽഏറെ നേരം സംഘർഷാവസ്ഥയുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331153/cpm-bjp-clash-at-panoor-makul-peedika-candidates-among-injured)