---
title: "പാനൂരിൽ എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിനു നേരെ അക്രമം, ഇരുചക്രവാഹനം തകർത്തു. ; പിന്നിൽ ലീഗെന്ന് സി പി എം"
english_title: "Violence at LDF woman candidate's house in Panur, two-wheeler destroyed; CPM says League behind it"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331135/violence-at-ldf-woman-candidates-house-in-panur-two-wheeler-destroyed-cpm-says-league-behind-it"
published_at: "2025-12-14T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693ecf0ad9920_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിനു നേരെ അക്രമം, ഇരുചക്രവാഹനം തകർത്തു. ; പിന്നിൽ ലീഗെന്ന് സി പി എം

> **Lead Summary:** പാനൂരിൽ എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിനു നേരെ അക്രമം.പാനൂരിനടുത്ത് മൊകേരിയിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ അക്രമം ഉണ്ടായത്. മൊകേരി പഞ്ചായത്തിലെ ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന റുക്‌സാന പുഴുതുന്നിയിലിന്റെ വീടിന് നേരെയാണ് ശനിയാഴ്ച അർദ്ധരാത്രി ഒരു സംഘം മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

## Article Content

പാനൂരിൽ എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിനു നേരെ അക്രമം.പാനൂരിനടുത്ത് മൊകേരിയിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ അക്രമം ഉണ്ടായത്. മൊകേരി പഞ്ചായത്തിലെ ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന റുക്‌സാന പുഴുതുന്നിയിലിന്റെ വീടിന് നേരെയാണ് ശനിയാഴ്ച അർദ്ധരാത്രി ഒരു സംഘം മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

അക്രമത്തിൽ റുക്‌സാനയുടെ വീടിന്റെ ജനാലുകൾ പൂർണ്ണമായും തകർന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനവും തകർത്തു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി റുക്‌സാന മത്സരിക്കാൻ തീരുമാനിച്ചതുമുതൽ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് നിരന്തരമായ ഭീഷണികൾ നേരിട്ടിരുന്നതായി കുടുംബം പറയുന്നു. കെ.പി മോഹനൻ എം എൽ എ, സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, മൊകേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.പി രാജൻ എന്നിവർ വീട് സന്ദർശിച്ചു. അതേ സമയം മുസ്ലിം ലീഗിന് സംഭവവുമായി ബന്ധമില്ലെന്ന് മൊകേരി മുസ്ലിം ലീഗ് പ്രസിഡണ്ട് അനിസ്, സെക്രട്ടറി കെ. മുനീർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331135/violence-at-ldf-woman-candidates-house-in-panur-two-wheeler-destroyed-cpm-says-league-behind-it)