---
title: "പാനൂർ പാറാട്ടെ  വടിവാൾ ആക്ര‌മണം ; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്"
english_title: "Panur Parat attack with a stick; Case filed against around 50 CPM workers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331102/panur-parat-attack-with-a-stick-case-filed-against-around-50-cpm-workers"
published_at: "2025-12-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e85f13e0b9_download_(3).jfif"
keywords: []
---

# പാനൂർ പാറാട്ടെ  വടിവാൾ ആക്ര‌മണം ; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** പാനൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

## Article Content

പാനൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഫലം വന്നതിന് തൊട്ടുപിന്നാലെ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവ‍ർത്തകരുടെ വടിവാൾ പ്രകടനം. യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി. ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331102/panur-parat-attack-with-a-stick-case-filed-against-around-50-cpm-workers)