---
title: "പാനൂർ പാറാട് വൻ സംഘർഷം, ബോംബേറ് ; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്, വീട്ടുമുറ്റത്തെ വാഹനങ്ങളും, പൊലീസ് ബസും തകർത്തു"
english_title: " #Parad# Massive clash,# bomb blast several injured in stone pelting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330987/parad-massive-clash-bomb-blast-several-injured-in-stone-pelting"
published_at: "2025-12-13T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693d72f26ad2f_1001018513.jpg"
keywords: []
---

# പാനൂർ പാറാട് വൻ സംഘർഷം, ബോംബേറ് ; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്, വീട്ടുമുറ്റത്തെ വാഹനങ്ങളും, പൊലീസ് ബസും തകർത്തു

> **Lead Summary:** പാനൂർ :പാനൂരിനടുത്ത് പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം തടയാൻ പൊലീസ് ലാത്തിവീശി.

## Article Content

പാനൂർ :പാനൂരിനടുത്ത് പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെ യുഡിഎഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം തടയാൻ പൊലീസ് ലാത്തിവീശി.

യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകൻ കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറയുകയായിരുന്നത്രെ. ഇതോടെ എൽഡിഎഫ് പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സംഘർഷാവസ്ഥയായി. പിന്നീട് ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായി. കല്ലേറിൽ പൊലീസ് ബസിൻ്റെ ചില്ലുതകർന്നു. പാറാടെ ആച്ചാൻ്റവിട അഷ്റഫിൻ്റെ വീടിന് നേരെ ബോംബേറുണ്ടായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 58 AK 4002 ഗ്ലാൻസ കാറും, KL 58 AK 4735 ഏക്സസ് സ്കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. പാറാട്ടെ ലീഗ് ഓഫീസിന് നേരെയും അക്രമമുണ്ടായി. നിരവധി എൽഡിഎഫ് - യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്. കൂടുതൽ പൊലീസ്' സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ്' സംഘർഷത്തിനയവു വന്നത്. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330987/parad-massive-clash-bomb-blast-several-injured-in-stone-pelting)