---
title: "ആരു ഭരിക്കും ; ജനഹിതമറിയാൻ ഇനി മിനിറ്റുകൾ മാത്രം"
english_title: "Who will rule? Only minutes left to know the will of the people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330813/who-will-rule-only-minutes-left-to-know-the-will-of-the-people"
published_at: "2025-12-13T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cc96272bea_Untitled-4_copy.jpg"
keywords: []
---

# ആരു ഭരിക്കും ; ജനഹിതമറിയാൻ ഇനി മിനിറ്റുകൾ മാത്രം

> **Lead Summary:** പാനൂർ : തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ കണ്ണൂർ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളു ടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.

## Article Content

പാനൂർ : തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ കണ്ണൂർ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളു ടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.

ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേ റ്റിലാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തല ത്തിലുള്ള കേന്ദ്രത്തിലായിരിക്കും. പോസ്റ്റൽ ബാലറ്റുകളും ഇവിടെ അതത് വരണാധികാരികളുടെ നേതൃത്വത്തിൽ എണ്ണും.

ആദ്യം പോസ്റ്റൽ ബാലറ്റും പിന്നീട് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് എത്തിക്കുക. സ്ട്രോങ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാ തി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് മെഷീനുകൾ വോട്ടെണ്ണുന്ന തിനായി കൊണ്ടുപോകും..

വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷിനുകൾ വെക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷിനുകൾ ഒരു മേശയിൽ തന്നെ ആയിരി ക്കും എണ്ണുക. സ്ഥാനാർഥിയു ടെയോ അവരുടെ ഏജന്റുമാരു ടെയോ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. കൺട്രോൾ യൂണിറ്റിൽ സീൽ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ ഏജൻറുമാരുടെയോ സാന്നിധ്യത്തിൽ ഉറപ്പുവരുത്തും.

കൺട്രോൾ യൂണിറ്റിൽനിന്ന് ആദ്യം ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക് പഞ്ചാ യത്ത് സ്ഥാനാർഥികളുടെയും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കളുടെയും വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾതന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണിത്തീരുന്ന മുറയ്ക്ക് വോട്ടു നില 'ട്രെൻഡി'ൽ അപ്ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്‌സമയം അറിയാം..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330813/who-will-rule-only-minutes-left-to-know-the-will-of-the-people)