---
title: "വിജയാഹ്ലാദം ; 10 കർശന നിർദേശവുമായി  കൊളവല്ലൂർ പോലീസ്"
english_title: "Victory ecstasy; Kolavallur Police with 10 strict instructions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330800/victory-ecstasy-kolavallur-police-with-10-strict-instructions"
published_at: "2025-12-12T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693c5086cb5e7_tgtgtgt.jpg"
keywords: []
---

# വിജയാഹ്ലാദം ; 10 കർശന നിർദേശവുമായി  കൊളവല്ലൂർ പോലീസ്

> **Lead Summary:** കൊളവല്ലൂർ:10 കർശന നിർദേശവുമായി കൊളവല്ലൂർ പോലീസ്. ഇന്ന് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് പ്രവർത്തകർ തുറന്ന വാഹനത്തിൽ ലോറി പോലുള്ള വാഹനത്തിൽ ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളതല്ല.

## Article Content

കൊളവല്ലൂർ:10 കർശന നിർദേശവുമായി കൊളവല്ലൂർ പോലീസ്. ഇന്ന് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് പ്രവർത്തകർ തുറന്ന വാഹനത്തിൽ ലോറി പോലുള്ള വാഹനത്തിൽ ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളതല്ല.

2) Two wheeler കളിൽ നിയമംലംഘിച്ച് ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളതല്ല.

3) വൈകുന്നേരം 6 മണിക്ക് തന്നെ ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണം.

4) ടൗണുകളിൽ കേന്ദ്രീകരിച്ച് ആഹ്ലാദപ്രകടനം നടത്താൻ പാടുള്ളതല്ല.

5) ആഹ്ലാദപ്രകടന നടത്തുമ്പോൾ രാഷ്ട്രീയ മര്യാദകൾ കർശനമായി പാലിച്ചിരിക്കണം.

6) ആഹ്ലാദപ്രകടനങ്ങൾ എതിർ രാഷ്ട്രീയക്കാരുടെ വീടുകൾക്ക് മുൻപിൽ വെച്ചോ, പാർട്ടി ഓഫീസുകൾക്ക് മുൻപിൽ വെച്ചോ നടത്താൻ പാടുള്ളതല്ല.

7) ആഹ്ലാദപ്രകടനങ്ങൾക്ക് പടക്കങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

8) ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നേതാക്കൾ ഇടപെട്ട് പരിഹരിക്കുകയും പോലീസിനെ അറിയ്ക്കുകയും വേണം.

9 ) ആഹ്ലാദപ്രകടനങ്ങൾ നടത്തുമ്പോൾ ആയത് അതിരു വിട്ട രീതിയിൽ ആകാതെ നോക്കുവാൻ ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ പ്രത്യേകിച്ച് നേതാക്കൻമാർ ശ്രദ്ധിക്കേണ്ടതാണ്.

10) ആഹ്ലാദപ്രകടനങ്ങൾ നടത്തുമ്പോൾ റോഡിൽ ഗതാഗത തടസ്സവും മറ്റും ഉണ്ടാകാതിരിക്കുവാൻ ബന്ധപ്പെട്ട രാഷ്ട്രീയ പ്രവർത്തകർ മുൻകൈ എടുത്ത് അണികളെ ബോധവാൻമാരാക്കേണ്ടതാണ്.

മേൽ പറഞ്ഞ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്നും സ്വീകരിക്കുന്നതാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330800/victory-ecstasy-kolavallur-police-with-10-strict-instructions)