---
title: "മമ്പറത്ത് യു ഡി എഫ് വനിതാ സ്ഥാനാർത്ഥിക്കും, പോളിംഗ് ഏജൻ്റിനും ക്രൂര മർദ്ദനം"
english_title: "UDF female candidate and polling agent brutally assaulted in Mambaram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330748/udf-candidate-and-polling-agent-attacked-in-mambaram"
published_at: "2025-12-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693be2ffcd671_Untitled-6_copy.jpg"
keywords: []
---

# മമ്പറത്ത് യു ഡി എഫ് വനിതാ സ്ഥാനാർത്ഥിക്കും, പോളിംഗ് ഏജൻ്റിനും ക്രൂര മർദ്ദനം

> **Lead Summary:** വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16 ലെ യുഡിഎഫ് വനിതാ സ്ഥാനാർത്ഥി ഷീനയെയും, യുഡിഎഫ് പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബുവിനെയും ക്രൂരമായി മർദ്ദിച്ചു. മമ്പറം ടൗണിൽ വെച്ചാണ് അക്രമം നടന്നത്.

## Article Content

വേങ്ങാട് പഞ്ചായത്തിലെ വാർഡ് 16 ലെ യുഡിഎഫ് വനിതാ സ്ഥാനാർത്ഥി ഷീനയെയും, യുഡിഎഫ് പോളിംഗ് ഏജൻ്റ് നരേന്ദ്ര ബാബുവിനെയും ക്രൂരമായി മർദ്ദിച്ചു. മമ്പറം ടൗണിൽ വെച്ചാണ് അക്രമം നടന്നത്.

നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം അക്രമികൾ തകർത്തു . കംമ്പ്യൂട്ടർ ഉൾപ്പടെയാണ് തകർത്തത്. മുഖമുടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330748/udf-candidate-and-polling-agent-attacked-in-mambaram)