---
title: "പാനൂർ മേഖലയിൽ ക്ഷേത്രമോഷണം തുടർക്കഥ ; എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിൽ കവർച്ച, 28,000 രൂപ കവർന്നു"
english_title: "Temple theft continues in Panur region; Robbery at Sree Mahavishnu Bhadrakali temple in Elangod, Rs 28,000 stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330712/temple-theft-continues-in-panur-region-robbery-at-sree-mahavishnu-bhadrakali-temple-in-elangod-rs-28000-stolen"
published_at: "2025-12-12T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bbc510baab_Untitled-4_copy.jpg"
keywords: []
---

# പാനൂർ മേഖലയിൽ ക്ഷേത്രമോഷണം തുടർക്കഥ ; എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിൽ കവർച്ച, 28,000 രൂപ കവർന്നു

> **Lead Summary:** പാനൂർ: പാനൂർ മേഖലയിൽ ക്ഷേത്ര കവർച്ച തുടർക്കഥ. ഒരാഴ്ചക്കിടെ 3 ക്ഷേത്രങ്ങളിൽ കവർച്ച നടന്നു.എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. ഭണ്ഡാരങ്ങൾ തകർത്ത് 28,000 രൂപ മോഷ്ടിച്ചതായി ക്ഷേത്രം ഭാരവാഹികൾ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

പാനൂർ: പാനൂർ മേഖലയിൽ ക്ഷേത്ര കവർച്ച തുടർക്കഥ. ഒരാഴ്ചക്കിടെ 3 ക്ഷേത്രങ്ങളിൽ കവർച്ച നടന്നു.എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രത്തിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. ഭണ്ഡാരങ്ങൾ തകർത്ത് 28,000 രൂപ മോഷ്ടിച്ചതായി ക്ഷേത്രം ഭാരവാഹികൾ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വെള്ളിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രം ഭാരവാഹി ടി. നിധീഷ് രാവിലെ വിളക്ക് കൊളുത്താൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. 2 ഭണ്ഡാരങ്ങളിലും, വഴിപാട് കൗണ്ടറുകളിലും സൂക്ഷിച്ച പണമാണ് കവർന്നത്. ഇതിൽ ഒരു ഭണ്ഡാരം കുത്തിത്തുറന്ന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ്. മോഷ്ടാവിൻ്റെ തെന്ന് കരുതുന്ന യുവാവിൻ്റെ ദൃശ്യം സി.സി ടിവിയിലുണ്ട്.

ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം രണ്ട് ദിവസം മുമ്പ് കുത്തി തുറന്ന് പണം കവർന്നിരുന്നു. ക്ഷേത്രം അധികൃതർ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നാല് ദിവസം മുമ്പ് പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം അപഹരിച്ച സംഭവമുണ്ടായി.

തുടർച്ചയായുണ്ടാകുന്ന ക്ഷേത്ര മോഷണങ്ങളിൽ ആശങ്കയുണ്ടെന്നും, പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം സെക്രട്ടറി വിജിത്ത് കുമാർ പറഞ്ഞു. ഇന്ന് വൈകീട്ട് 5 മണിക്ക് ക്ഷേത്ര പരിസരത്ത് വിശ്വാസികളുടെ പ്രതിഷേധ സംഗമം നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330712/temple-theft-continues-in-panur-region-robbery-at-sree-mahavishnu-bhadrakali-temple-in-elangod-rs-28000-stolen)