---
title: "കൂത്ത്പറമ്പിൽ ബൂത്തിനുള്ളിൽ കള്ളവോട്ട് തടഞ്ഞ സ്ഥാനാർത്ഥിയെ ആക്രമിച്ച്  പരിക്കേൽപ്പിച്ചെന്ന് പരാതി"
english_title: "Complaint alleges that a candidate was attacked and injured after preventing fake votes inside a booth in Koothparampil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330635/complaint-alleges-that-a-candidate-was-attacked-and-injured-after-preventing-fake-votes-inside-a-booth-in-koothparampil"
published_at: "2025-12-11T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693aef0216d59_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ബൂത്തിനുള്ളിൽ കള്ളവോട്ട് തടഞ്ഞ സ്ഥാനാർത്ഥിയെ ആക്രമിച്ച്  പരിക്കേൽപ്പിച്ചെന്ന് പരാതി

> **Lead Summary:** ബൂത്തിനുള്ളിൽ കള്ളവോട്ട് തടഞ്ഞ സ്ഥാനാർത്ഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി.

## Article Content

ബൂത്തിനുള്ളിൽ കള്ളവോട്ട് തടഞ്ഞ സ്ഥാനാർത്ഥിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി.

കൂത്തു പറമ്പ് മുൻസിപ്പാലിറ്റി നരവൂർ സെൻറർ വാർഡിൽ കള്ളവോട്ട് തടഞ്ഞ എൻഡിഎ സ്ഥാനാർത്ഥിക്ക്എതിരെയാണ് അക്രമം.

ബി ഡി ജെ എസ് കുത്തുപറമ്പ് നിയോജകമണ്ഡലം പ്രസിഡൻ്റും കൂത്തുപറമ്പ് നരവൂർ പതിനാറാം വാർഡ് സ്ഥാനാർത്ഥിയുമായ കെ വിനേഷ് ബാബു നെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

വിനേഷ് ബാബുവിനെ കൂത്തുപറമ്പ് പോലീസ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽഎത്തിച്ച് പ്രഥമ ചികിത്സക്കു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽപ്രവേശിപ്പിച്ചു..

ജനാധിപത്യം അട്ടിമറിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞ സ്ഥാനാർത്ഥിയെ ആക്രമിച്ച സിപിഎം സംഘത്തിനെതിരെ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ മനീഷ് ശക്തമായി പ്രതിഷേധിച്ചു.

അക്രമം കൊണ്ട് ജനാധിപത്യം തകർക്കാൻ കഴിയില്ലെന്നുംഅദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330635/complaint-alleges-that-a-candidate-was-attacked-and-injured-after-preventing-fake-votes-inside-a-booth-in-koothparampil)