---
title: "പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും കുടുംബവും ; ശബരിമല വിഷയത്തിലുള്ള പ്രചരണം തിരഞ്ഞെടുപ്പിൽ ഏൽക്കില്ലെന്ന് മുഖ്യമന്ത്രി"
english_title: "Chief Minister and family cast their votes in Pinarayi; CM says campaign on Sabarimala issue will not be allowed in elections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330509/chief-minister-and-family-cast-their-votes-in-pinarayi-cm-says-campaign-on-sabarimala-issue-will-not-be-allowed-in-elections"
published_at: "2025-12-11T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a47574d26f_Untitled-6_copy.jpg"
keywords: []
---

# പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രിയും കുടുംബവും ; ശബരിമല വിഷയത്തിലുള്ള പ്രചരണം തിരഞ്ഞെടുപ്പിൽ ഏൽക്കില്ലെന്ന് മുഖ്യമന്ത്രി

> **Lead Summary:** പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി.പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ പി സ്‌കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പിണറായി പഞ്ചായത്ത് രണ്ടാം വാർഡിലെ വോട്ടറാണ് മുഖ്യമന്ത്രി.

## Article Content

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി.പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ പി സ്‌കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പിണറായി പഞ്ചായത്ത് രണ്ടാം വാർഡിലെ വോട്ടറാണ് മുഖ്യമന്ത്രി.

എൽ ഡി എഫിന് ചരിത്ര വിജയം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് കേന്ദ്രങ്ങൾ പോലും എൽഡിഎഫിനൊപ്പമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫും ബിജെപിയും നടത്തിയ പ്രചരണം തെരഞ്ഞെടുപ്പിൽ ഏശില്ല. ലൈംഗിക വൈകൃതമുള്ളവരെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ്സ് സ്വീകരിക്കുന്നതെന്നും, അവരെ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭാര്യ കമലക്കും മകൾക്കും മകനുമൊപ്പമാണ് എത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330509/chief-minister-and-family-cast-their-votes-in-pinarayi-cm-says-campaign-on-sabarimala-issue-will-not-be-allowed-in-elections)