---
title: "പതിവു തെറ്റിച്ചില്ല ; കെ.പി മോഹനൻ എംഎൽഎ  ഇക്കുറിയും ആദ്യ വോട്ടർ"
english_title: "Not breaking the tradition; KP Mohanan MLA is the first voter this time too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330501/not-breaking-the-tradition-kp-mohanan-mla-is-the-first-voter-this-time-too"
published_at: "2025-12-11T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a371eea413_Untitled-5_copy.jpg"
keywords: []
---

# പതിവു തെറ്റിച്ചില്ല ; കെ.പി മോഹനൻ എംഎൽഎ  ഇക്കുറിയും ആദ്യ വോട്ടർ

> **Lead Summary:** പാനൂർ : വീട്ടിനടുത്തുള്ള പുത്തൂർ ഇസ്ലാം ഹയാത്തുൽ മദ്രസയിലെ ഒന്നാം നമ്പർ ബൂത്തിലാണ് എം എൽ എ സമ്മതി ദാന അവകാശം വിനിയോഗിച്ചത്.

## Article Content

പാനൂർ : വീട്ടിനടുത്തുള്ള പുത്തൂർ ഇസ്ലാം ഹയാത്തുൽ മദ്രസയിലെ ഒന്നാം നമ്പർ ബൂത്തിലാണ് എം എൽ എ സമ്മതി ദാന അവകാശം വിനിയോഗിച്ചത്.

അതിരാവിലെ ബൂത്തിലെത്തി ക്യൂ നിന്നാണ് വോട്ട് രേഖപെടുത്തിയത്. പാനൂരിനടുത്ത കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ വാർഡ് 15 ലെ വോട്ടറാണ് കെ.പി മോഹനൻ

നിയമസഭയിൽ മൽസരിക്കുമ്പോഴും ബൂത്തിൽ ആദ്യ വോട്ടറായി വോട്ടു രേഖപെടുത്തിയാണ് മറ്റിടങ്ങളിൽ സന്ദർശനം നടത്താറ്.

തദ്ദേശ തിരഞ്ഞെടുപ്പിലും ആദ്യ വോട്ട് ബൂത്തിൽ രേഖപെടുത്തുന്ന പതിവിൽ മാറ്റം വരുത്തിയില്ല.

ഈ തിരഞ്ഞെടുപ്പിലും എൽ.ഡി. എഫ് ചരിത്ര വിജയം നേടുമെന്ന് കെ.പി മോഹനൻ വോട്ട് രേഖപെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തിരിക്കയാണെന്നും അതിൻ്റെ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുമെന്നും മോഹനൻ പറഞ്ഞു

ജില്ലാ പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി രവീന്ദ്രൻ കുന്നോത്ത്, മുൻ കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കരുവാങ്കണ്ടി ബാലൻ എന്നിവരും എംഎൽഎക്കൊപ്പം കൂടെയുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330501/not-breaking-the-tradition-kp-mohanan-mla-is-the-first-voter-this-time-too)