---
title: "ശബരിമല സ്വർണപ്പാളി വിവാദം, രാഹുൽ മാങ്കൂട്ടം, ഇൻഡിഗോ വിമാനം റദ്ദാക്കൽ തുടങ്ങി  വിഷയങ്ങളേറെ ; വോട്ടെടുപ്പ് തുടങ്ങി, കൂട്ടിയും, കിഴിച്ചും മുന്നണികൾ"
english_title: "Sabarimala gold-plated temple controversy, Rahul's party, IndiGo flight cancellation and many other issues; Voting begins, fronts add and subtract"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330488/sabarimala-gold-plated-temple-controversy-rahuls-party-indigo-flight-cancellation-and-many-other-issues-voting-begins-fronts-add-and-subtract"
published_at: "2025-12-11T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a2592837d7_Untitled-2_copy.jpg"
keywords: []
---

# ശബരിമല സ്വർണപ്പാളി വിവാദം, രാഹുൽ മാങ്കൂട്ടം, ഇൻഡിഗോ വിമാനം റദ്ദാക്കൽ തുടങ്ങി  വിഷയങ്ങളേറെ ; വോട്ടെടുപ്പ് തുടങ്ങി, കൂട്ടിയും, കിഴിച്ചും മുന്നണികൾ

> **Lead Summary:** പാനൂർ : ശബരിമലയിലെ സ്വർണ്ണക്കൊള്ള, രാഹുൽ മാങ്കൂട്ടം, ഇൻഡിഗോ വിമാനം റദ്ദാക്കൽ തുടങ്ങി പൊതുജനങ്ങൾക്കുള്ള വിഷയങ്ങളേറെയാണ്.യുവാക്കളിൽ പലരും പഠനവും ജോലിയുമായി പോകാനിരിക്കെ ഉണ്ടായ വിമാനസ്തംഭനവും ഇലക്ഷനിൽ ബാധിച്ചേക്കുമെന്ന ആശ ങ്കയിലാണ് മുന്നണികൾ. അന്യ നാടുകളിൽ മരിച്ചവരും സ്ഥലം മാറി പോയവരും വേറേ. വോട്ടേഴ്‌സ് ലിസ്റ്റിൽനിന്നു പേരു വെട്ടിയവ രുടെ എണ്ണം കൂടിയത് കണ്ട് സ്ഥാനാർത്ഥികളുടെ കണ്ണു തള്ളുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള യുവാക്കൾകാകട്ടെ പൊതുവെ വോട്ട് ചെയ്യാൻ വലിയ താത്പര്യക്കുറ വുമുണ്ട്. ഇതെല്ലാം ചേർന്നു പോളിംഗ് ശതമാനം കുറയുന്നത് ജയാപരാജയം നിർണയിക്കു ന്നതിൽ നിർണായകമാകുമെന്നതിനാൽ ലിസ്റ്റിലുള്ളവരെ മുഴുവൻ എങ്ങനെയും ബൂത്തി ലെത്തിക്കാനുള്ള മത്സരമായി രിക്കും പാർട്ടി പ്രവർത്തകർ നടത്തുക.

## Article Content

പാനൂർ : ശബരിമലയിലെ സ്വർണ്ണക്കൊള്ള, രാഹുൽ മാങ്കൂട്ടം, ഇൻഡിഗോ വിമാനം റദ്ദാക്കൽ തുടങ്ങി പൊതുജനങ്ങൾക്കുള്ള വിഷയങ്ങളേറെയാണ്.യുവാക്കളിൽ പലരും പഠനവും ജോലിയുമായി പോകാനിരിക്കെ ഉണ്ടായ വിമാനസ്തംഭനവും ഇലക്ഷനിൽ ബാധിച്ചേക്കുമെന്ന ആശ ങ്കയിലാണ് മുന്നണികൾ. അന്യ നാടുകളിൽ മരിച്ചവരും സ്ഥലം മാറി പോയവരും വേറേ. വോട്ടേഴ്‌സ് ലിസ്റ്റിൽനിന്നു പേരു വെട്ടിയവ രുടെ എണ്ണം കൂടിയത് കണ്ട് സ്ഥാനാർത്ഥികളുടെ കണ്ണു തള്ളുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള യുവാക്കൾകാകട്ടെ പൊതുവെ വോട്ട് ചെയ്യാൻ വലിയ താത്പര്യക്കുറ വുമുണ്ട്. ഇതെല്ലാം ചേർന്നു പോളിംഗ് ശതമാനം കുറയുന്നത് ജയാപരാജയം നിർണയിക്കു ന്നതിൽ നിർണായകമാകുമെന്നതിനാൽ ലിസ്റ്റിലുള്ളവരെ മുഴുവൻ എങ്ങനെയും ബൂത്തി ലെത്തിക്കാനുള്ള മത്സരമായി രിക്കും പാർട്ടി പ്രവർത്തകർ നടത്തുക.

കേരളത്തിന് പുറത്തുള്ള വോട്ടർമാരെ കൊണ്ട് വരുന്ന തിന് വിദേശത്തുള്ള ഏജൻ്റ്ന്മാർ വഴി വിമാനടിക്കറ്റ് എ ത്തിച്ച സ്ഥാനാർത്ഥികളുണ്ട്. വോട്ടർമാരുടെ ബന്ധുക്കൾ വഴി വോട്ടുറപ്പിച്ചിട്ടും ഇൻഡിഗോ ഫ്ളൈറ്റ് കൂട്ടത്തോടെ റദ്ദാക്കുന്നത് തുടർക്കഥയായതോടെ

സമയത്ത് വോട്ടുചെയ്യാൻ പലർക്കും എത്താൻ കഴിയാത്ത സ്ഥിതിവന്നു. വിദേശത്തുള്ളത് ഒരു വോട്ടറാണെങ്കിലും കുടുംബത്തെ ബൂത്തിലെത്തി ക്കാനും വോട്ടുറപ്പിക്കാനും ഗൃഹനാഥന്റെ സാന്നിധ്യമുണ്ടാകേണ്ട കുടുംബാംഗങ്ങളുടെ കൈയ്യിലെ കാശും പോയി വോട്ടും ലഭിക്കാത്ത സ്ഥി തി പല സ്ഥാനാർത്ഥികളുടെയും കണക്കു കൂട്ടൽ തെറ്റിക്കുകയാണ്. സ്ഥാനാർത്ഥി നിശബ്ദ പ്രചാരണം നടത്തുമ്പോൾ വോട്ടർ പട്ടിക വിലയിരുത്തി ഉറപ്പുള്ള വോട്ട് കണ്ടെത്താനുള്ള ജോലിയായിരു ന്നു ഇന്നലെ. വോട്ടെടുപ്പ് കഴിയുമ്പോൾ വോട്ടു ചെയ്തവ രെ വെച്ച് മറ്റൊരു കണക്കെടുക്കും. പോളിംഗ് ശതമാനം കൂടുന്നത് ആർക്ക് ഗുണം ചെയ്യുമെന്ന പഴയ കണക്കി പ്പോൾ മുന്നണികൾ കാര്യ മായെടുക്കുന്നില്ല. ഇരുമുന്നണി പ്രവർത്തകരും അവരുടെ വോട്ടുകൾ കൂടുതലും സമാഹരിക്കുമെന്നതിനാൽ ഈ കണക്കു പ്രസക്തമല്ല. ശക്തമായ ത്രികോണ മത്സരം നടക്കു ന്നിടങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകണക്കിൽ

യു.ഡി.എഫിനാണ് എൽ.ഡി.എഫിലും കൂടുതൽ ആശങ്ക. വെൽഫെയർ പാർട്ടിയും എസ്‌ഡിപിഐയും ബദൽ സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്. കോർപറേഷൻ, നഗരസഭകൾ ഒഴിച്ചുള്ള സ്ഥലങ്ങളിൽ ഒരാൾക്ക് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തു കളിലേക്ക് മൂന്നു വോട്ടാണ് ചെയ്യാനുള്ളത് . 1500 വോട്ടർ മാരുള്ള പോളിംഗ് സ്റ്റേഷനിൽ വരെ ഒരു ബൂത്തേ ഉള്ളൂ. വോട്ടു ചെയ്യാൻ സമയമെടുക്കും. പ്രത്യേകിച്ചും പ്രായമായവർ ക്ക്. മത്സരിക്കുന്ന സ്ഥാനാർത്ഥികളോട് താത്പര്യമില്ലാതെ നോട്ടയ്ക്ക് വോട്ടു ചെയ്‌തു പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരം തദ്ദേശ തിര ഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്ര ത്തിൽ നോട്ടയില്ലാത്തതിനാൽ സാദ്ധ്യമല്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330488/sabarimala-gold-plated-temple-controversy-rahuls-party-indigo-flight-cancellation-and-many-other-issues-voting-begins-fronts-add-and-subtract)