---
title: "ഐടിഐ വിദ്യാർത്ഥി വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "ITI student found hanging in rented quarters"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330428/iti-student-found-hanging-in-rented-quarters"
published_at: "2025-12-10T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6939473edd35b_69393b9d0c333_hanged.jpg"
keywords: []
---

# ഐടിഐ വിദ്യാർത്ഥി വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നയബസാർ ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് ബാഷ-നഫീസ ദമ്പതികളുടെ മകൻ അബ്ദുൽ ശിഹാബ് ആണ് മരിച്ചത്.

## Article Content

ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നയബസാർ ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് ബാഷ-നഫീസ ദമ്പതികളുടെ മകൻ അബ്ദുൽ ശിഹാബ് ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വീട്ടുകാർ മുറിയിൽ നോക്കിയപ്പോഴാണ് ശിഹാബിനെ ജനാലയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കാസർകോട്ടെ ഐടിഐയിൽ വിദ്യാർത്ഥിയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

അതേസമയം ശിഹാബിന്റെ മരണത്തിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിലവിൽ അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് കുമ്പള പോലീസ് വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330428/iti-student-found-hanging-in-rented-quarters)