---
title: "മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി  സ്കൂളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ചുക്ക് കാപ്പി വിതരണം ചെയ്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ"
english_title: "Student Police Cadets distribute coffee to polling officials at Rajiv Gandhi Memorial Higher Secondary School, Mokeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330399/student-police-cadets-distribute-coffee-to-polling-officials-at-rajiv-gandhi-memorial-higher-secondary-school-mokeri"
published_at: "2025-12-10T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69392c2dea89b_Untitled-3_copy.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി  സ്കൂളിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ചുക്ക് കാപ്പി വിതരണം ചെയ്ത് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ

> **Lead Summary:** മൊകേരി:തിരഞ്ഞെടുപ്പ് ചൂടിനൊപ്പം തന്നെ കാലാവസ്ഥാ ചൂടിലും വലഞ്ഞ പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസമേകി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ.

## Article Content

മൊകേരി:തിരഞ്ഞെടുപ്പ് ചൂടിനൊപ്പം തന്നെ കാലാവസ്ഥാ ചൂടിലും വലഞ്ഞ പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസമേകി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പോളിങ്ങ് സാമഗ്രികൾ വിതരണം ചെയ്യുന്ന മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിലാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ചുക്ക് കാപ്പി വിതരണം ചെയ്തത്.

സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ പോളിങ്ങ് സാമഗ്രികൾ ശേഖരിക്കാൻ എത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കുമാണ് സൗജന്യമായി ചുക്ക് കാപ്പി വിതരണം ചെയ്തത്. കമ്യൂണിറ്റി പോലീസ് ഓഫീസർ വി.ഡി. ദീപ്‌തിയുടെ നേതൃത്വത്തിൽ

12 സ്റ്റുഡൻ്റ് പോലീസ് കേഡററുകളും

4 ജൂനിയർ റെഡ് ക്രോസ് അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു കാപ്പി വിതരണം. എസ്.പി.സി യുടെ നേതൃത്വത്തിൽ നടത്തിയ സാമൂഹിക പ്രതിബദ്ധതയുളള ഇത്തരം പ്രവർത്തനം അഭിനന്ദനാർഹർമാണെന്ന് പ്രധാനധ്യാപകൻ ഒ. യൂസഫ് പറഞ്ഞു. മാതൃകാ പ്രവൃത്തിയെ പോളിംഗ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330399/student-police-cadets-distribute-coffee-to-polling-officials-at-rajiv-gandhi-memorial-higher-secondary-school-mokeri)