---
title: "കണ്ണൂരിൽ വീടുകയറി പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് മർദ്ദനമേറ്റതായി പരാതി, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം"
english_title: "A Congress candidate was allegedly assaulted while campaigning in Kannur by entering houses, and CPM workers were alleged to be behind it."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330385/a-congress-candidate-was-allegedly-assaulted-while-campaigning-in-kannur-by-entering-houses-and-cpm-workers-were-alleged-to-be-behind-it"
published_at: "2025-12-10T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69391f1f274a9_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ വീടുകയറി പ്രചാരണം നടത്തുന്നതിനിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് മർദ്ദനമേറ്റതായി പരാതി, പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

> **Lead Summary:** തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിങ് നടക്കാൻ ഒരു ദിന രാത്രം മാത്രം ബാക്കി നിൽക്കെ വടക്കൻ കേരളത്തിൽ പരാതികൾ ഉയരുന്നു .കണ്ണൂർ നഗരസഭ ചെരിക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും മർദ്ദനമേറ്റതായി ആരോപണം.

## Article Content

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടിങ് നടക്കാൻ ഒരു ദിന രാത്രം മാത്രം ബാക്കി നിൽക്കെ വടക്കൻ കേരളത്തിൽ പരാതികൾ ഉയരുന്നു .കണ്ണൂർ നഗരസഭ ചെരിക്കോട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും മർദ്ദനമേറ്റതായി ആരോപണം.

സ്ഥാനാർഥി കെ.യു. ബെന്നി കട്ടിയാങ്കൽ (57), കൂടെ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ ഷിന്റോ ലൂക്ക, ജയിംസ് പണ്ടാരശ്ശേരിൽ എന്നിവർക്കാണ് ഇന്നലെ രാത്രി മർദ്ദനമേറ്റത്. പരുക്കേറ്റവർ ഇരിക്കൂർ സിഎച്ച്സിയിൽ ചികിൽസ തേടി.

ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. വീടുകയറി പ്രചാരണം നടത്തുമ്പോൾ സിപിഎം പ്രവർത്തകർ അക്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330385/a-congress-candidate-was-allegedly-assaulted-while-campaigning-in-kannur-by-entering-houses-and-cpm-workers-were-alleged-to-be-behind-it)