---
title: "തലശേരി നഗരസഭാജീവനക്കാരൻ പുഴയിൽ മരിച്ച നിലയിൽ  ; മരിച്ചത് ചമ്പാട് സ്വദേശി"
english_title: "Thalassery Municipality employee found dead in river; deceased is a native of Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330342/thalassery-municipality-employee-found-dead-in-river-deceased-is-a-native-of-chambad"
published_at: "2025-12-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693901e71fb9e_Untitled-1_copy.jpg"
keywords: []
---

# തലശേരി നഗരസഭാജീവനക്കാരൻ പുഴയിൽ മരിച്ച നിലയിൽ  ; മരിച്ചത് ചമ്പാട് സ്വദേശി

> **Lead Summary:** തലശേരി: തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ആണ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്.

## Article Content

തലശേരി: തലശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും, എൻജിഒ യൂണിയൻ തലശേരി ഏരിയാ കമ്മിറ്റിയംഗവുമായ താഴെ ചമ്പാട് വിന്നേഴ്സ് കോർണറിലെ ഗോവിന്ദ സദനത്തിൽ എസ്. പ്രത്യുഷ് ആണ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടത്.

സംസ്കാരം തലശേരി ജനറലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പാലയാട് സെൻട്രൽ ജൂനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനും, എസ് ഇ ആർ ടി റിസോർസ് പേഴ്സണുമായ കെ.കെ സുരേഷ് ബാബു - പാനൂർ കെ കെ വി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. അധ്യാപിക പ്രഭാവതി ദമ്പതികളുടെ മകനാണ്. ഭാര്യ : അബിന (പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ക്ലർക്ക്).

ഹൃദ ഏക മകളാണ്. സഹോദരൻ : എസ്. പ്രസൂൺ (എഞ്ചിനിയർ, ഹെല്ല കോയമ്പത്തൂർ.)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330342/thalassery-municipality-employee-found-dead-in-river-deceased-is-a-native-of-chambad)