---
title: "കണ്ണൂരിൽ മുഖ്യമന്ത്രിക്ക് ഉണ്ടായ  സുരക്ഷാവീഴ്‌ചയിൽ  അന്വേഷണം ; തലശേരിയിൽ സുഹൃത്തിൻ്റെ വീടും സന്ദർശിച്ചു."
english_title: "Investigation into the Chief Minister's security breach in Kannur; friend's house in Thalassery also visited."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330298/investigation-into-the-chief-ministers-security-breach-in-kannur-friends-house-in-thalassery-also-visited"
published_at: "2025-12-09T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69384e64c17fa_Untitled-5_copy.jpg"
keywords: []
---

# കണ്ണൂരിൽ മുഖ്യമന്ത്രിക്ക് ഉണ്ടായ  സുരക്ഷാവീഴ്‌ചയിൽ  അന്വേഷണം ; തലശേരിയിൽ സുഹൃത്തിൻ്റെ വീടും സന്ദർശിച്ചു.

> **Lead Summary:** കണ്ണൂർ: തദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായികണ്ണൂരിൽ എത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച്ച. മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി ഒരുക്കുന്നതിലാണ് ആഭ്യന്തര വകുപ്പിൻ്റെ ഭാഗത്തു നിന്നും വീഴ്ച്ച സംഭവിച്ചത്. ഇന്നലെ പിണറായിയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രി പോലീസ് എസ്കോർട്ട് ഇല്ലാതെ താഴെ ചൊവ്വവരെ സഞ്ചരിച്ചത്. താഴെ ചൊവ്വ മുതൽ കണ്ണൂർ ടൗൺ പോലീസിന്റെ എസ്കോർട്ടോ ടെയാണ് യാത്ര തുടർന്നത്.

## Article Content

കണ്ണൂർ: തദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായികണ്ണൂരിൽ എത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച്ച. മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി ഒരുക്കുന്നതിലാണ് ആഭ്യന്തര വകുപ്പിൻ്റെ ഭാഗത്തു നിന്നും വീഴ്ച്ച സംഭവിച്ചത്. ഇന്നലെ പിണറായിയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രി പോലീസ് എസ്കോർട്ട് ഇല്ലാതെ താഴെ ചൊവ്വവരെ സഞ്ചരിച്ചത്. താഴെ ചൊവ്വ മുതൽ കണ്ണൂർ ടൗൺ പോലീസിന്റെ എസ്കോർട്ടോ ടെയാണ് യാത്ര തുടർന്നത്.

സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. സുരക്ഷാവീഴ്ച്ചയിൽ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടി ഉണ്ടാവാനും സാധ്യതയുണ്ട്. ഇന്നലെ വൈകീട്ടോടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രി എൽ ഡിഎഫ് കോർപറേഷൻ റാലി ഉദ്ഘാടനത്തിനു ശേഷം കണ്ണൂർ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. കണ്ണൂർ പ്രസ് ക്ലബ്ബിൽ ഇന്ന് 11 മണിക്ക് ചേംബർ ഹാളിൽ സംഘടിപ്പിച്ച തദ്ദേശം 25 മുഖാമുഖത്തിന് ശേഷം തലശേരിയിലെ സുഹൃത്തിൻ്റെ വീടും മുഖ്യമന്ത്രി സന്ദർശിച്ചു. അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന തലശേരി ചിറക്കരയിലെ ഇ.എം അഷ്‌റഫിനെ ആണ് വീട്ടിലെത്തി മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. സ്പീക്കര്‍ എ.എന്‍ ഷംസീര്‍, സി.പി.എം തലശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറി എസ്.ടി ജെയ്‌സണ്‍, സുരാജ് ചിറക്കര എന്നിവരും മുഖ്യമന്ത്രിയുടെ ഒപ്പമൊത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330298/investigation-into-the-chief-ministers-security-breach-in-kannur-friends-house-in-thalassery-also-visited)