---
title: "തലശേരിയിൽ വീട്ടിൽക്കയറി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച മുഖം മൂടിക്കാരനെതിരെ അന്വേഷണം ഊർജിതം"
english_title: "Investigation intensifies against masked man who entered house in Thalassery and stabbed woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330241/investigation-intensifies-against-masked-man-who-entered-house-in-thalassery-and-stabbed-woman"
published_at: "2025-12-09T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937f049636be_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ വീട്ടിൽക്കയറി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച മുഖം മൂടിക്കാരനെതിരെ അന്വേഷണം ഊർജിതം

> **Lead Summary:** തലശേരി; ആൾ താമസമുള്ള വീട്ടിൽ പട്ടാപ്പകൽ മുഖം മറച്ച് അതിക്രമിച്ചു കടന്നയാൾ വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടു. ചാലിൽ ഹെൽത്ത് സെൻ്ററിനടുത്ത വലിയകത്ത് വീട്ടിലെ വി. സറീന യ്ക്കാണ് അജ്ഞാതനായ അക്രമിയിൽ നിന്നും കൈക്ക് കുത്തേറ്റത്.

## Article Content

തലശേരി; ആൾ താമസമുള്ള വീട്ടിൽ പട്ടാപ്പകൽ മുഖം മറച്ച് അതിക്രമിച്ചു കടന്നയാൾ വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടു. ചാലിൽ ഹെൽത്ത് സെൻ്ററിനടുത്ത വലിയകത്ത് വീട്ടിലെ വി. സറീന യ്ക്കാണ് അജ്ഞാതനായ അക്രമിയിൽ നിന്നും കൈക്ക് കുത്തേറ്റത്.

ഉച്ചയ്ക്ക് 2.30 ഓടെ വീട്ടുകാരൻ വരാറായ സമയമായപ്പോൾ റസിന പ്രവേശന വഴിയിലെ ഗ്രിൽസിൻ്റെ പൂട്ട് തുറന്ന് വച്ചിരു ന്നു. ഇതുവഴി അകത്തു കടന്നയാൾ മുറിയിൽ കയറി സാധനങ്ങൾ വലിച്ചിടുകയായിരുന്നു. ശബ്ദം കേട്ട് റസീന എത്തിയതോടെ മാസ്ക്കിട്ട് മുഖം മറച്ചയാൾ യുവതിയെ തള്ളി മാറ്റി ഓടാൻ ശ്രമിച്ചു.

ഈ സമയം റസീന തടയാൻ ശ്രമിക്കുകയും, ശാരീരികമായി നേരിടുകയും ചെയ്തു‌. പിടിവിടുവിക്കാൻ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയുടെ കൈക്ക് കുത്തുകയാണുണ്ടായതെന്നാണ് പോലീസിൽ നൽകിയ പരാതി. ബഹളത്തിനിടയിൽ അക്രമി രക്ഷപ്പെട്ടു. ആളെ കണ്ടാൽ തിരിച്ചറിയു മെന്ന് യുവതി പറയുന്നു. തലശേരി പോലീസ് കേസെടുത്തു. തൊട്ടടുത്തുള്ള സി സി ടിവി ദൃശ്യങ്ങൾ പരി ശോധിച്ച് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330241/investigation-intensifies-against-masked-man-who-entered-house-in-thalassery-and-stabbed-woman)