---
title: "പ്രചാരണത്തിൽ വേറിട്ട അനുഭവമായി കരിയാട്ടെ   സുലൈമാനി നൈറ്റ്‌ "
english_title: "Kariyatte Sulaimani Night as a unique experience in the campaign"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330191/kariyatte-sulaimani-night-as-a-unique-experience-in-the-campaign"
published_at: "2025-12-09T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937cbe795fc4_Untitled-4_copy.jpg"
keywords: []
---

# പ്രചാരണത്തിൽ വേറിട്ട അനുഭവമായി കരിയാട്ടെ   സുലൈമാനി നൈറ്റ്‌ 

> **Lead Summary:** **കരിയാട്: **തെരഞ്ഞെടുപ്പു ചൂടിനിടയിൽ നാട്ടുവർത്തമാനവും കളി ചിരികളുമായി ഒരു അപൂർവ്വ കൂടിച്ചേരൽ. സുലൈമാനി നൈറ്റ്‌ എന്ന പേരിൽ പാനൂർ നഗരസഭയിലെ 22-ാം വാർഡിലെ കിടഞ്ഞിയിലാണ് ഈ കൂട്ടിചേരലിന് വേദിയായത്. നേരമ്പോക്കും നാട്ടുവർത്തമാനങ്ങളും കളി ചിരിയും തമാശയുമായി ഒരു ഒത്തുചേരൽ എന്നാണ് സംഘാടകർ പരിപാടിയുടെ ഉള്ളടക്കമായി നൽകിയത്. കൂടിയിരുന്നു നാട്ടുകാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ' ക്ഷണം സ്വീകരിച്ച് എത്തിയവരെ ചായയും കടികളുമായാണ് വരവേറ്റത്.

## Article Content

**കരിയാട്: **തെരഞ്ഞെടുപ്പു ചൂടിനിടയിൽ നാട്ടുവർത്തമാനവും കളി ചിരികളുമായി ഒരു അപൂർവ്വ കൂടിച്ചേരൽ. സുലൈമാനി നൈറ്റ്‌ എന്ന പേരിൽ പാനൂർ നഗരസഭയിലെ 22-ാം വാർഡിലെ കിടഞ്ഞിയിലാണ് ഈ കൂട്ടിചേരലിന് വേദിയായത്. നേരമ്പോക്കും നാട്ടുവർത്തമാനങ്ങളും കളി ചിരിയും തമാശയുമായി ഒരു ഒത്തുചേരൽ എന്നാണ് സംഘാടകർ പരിപാടിയുടെ ഉള്ളടക്കമായി നൽകിയത്. കൂടിയിരുന്നു നാട്ടുകാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ' ക്ഷണം സ്വീകരിച്ച് എത്തിയവരെ ചായയും കടികളുമായാണ് വരവേറ്റത്.

വൈകുന്നേരം ആറ് മണി മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പരിപാടിക്ക് എത്തി. കാരംസ് കളിയും പാട്ടും കുശലം' പറച്ചിലുമായി അവരെല്ലാം കൂടിയിരുന്നു സ്നേഹം പങ്കിട്ടു. ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതായി പരിപാടി മാറി. ജനങ്ങളുടെ സൗഹാർദവും പരസ്പര സ്നേഹവും സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘടകരിൽ ഒരാളായ എൻ. ജയമോഹനൻ പറഞ്ഞു.

22-ാം വാർഡ്

എൽഡിഎഫ് സ്ഥാനാർഥി റീന.സി , 21ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ഷൈജ, 20ാം വാർഡ് സ്ഥാനാർഥി വി.വി.ഷെഫീഖ് , 24ാം വാർഡ് സ്ഥാനാർഥി അഭയ, 12-ാം വാർഡ് സ്ഥാനാർഥി ശബ്‌നം, തുടങ്ങിയവരും കെ.പി. മോഹനൻ എം.എൽ എ , സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ, ബിനീഷ് കോടിയേരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330191/kariyatte-sulaimani-night-as-a-unique-experience-in-the-campaign)