---
title: "മാലിന്യം ; പെരിങ്ങത്തൂരിൽ  പരിശോധനയിൽ  2 ഹോട്ടലുകൾ ഉൾപ്പടെ 5 സ്ഥാപനങ്ങൾക്ക് പിഴ"
english_title: "Garbage; 5 establishments including 2 hotels fined during inspection in Peringathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330182/garbage-5-establishments-including-2-hotels-fined-during-inspection-in-peringathur"
published_at: "2025-12-09T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937c39b16195_Untitled-3_copy.jpg"
keywords: []
---

# മാലിന്യം ; പെരിങ്ങത്തൂരിൽ  പരിശോധനയിൽ  2 ഹോട്ടലുകൾ ഉൾപ്പടെ 5 സ്ഥാപനങ്ങൾക്ക് പിഴ

> **Lead Summary:** പാനൂർ: പാനൂർ നഗരസഭ പരിധിയിലെ കരിയാട് പെരിങ്ങത്തൂർ ഭാഗങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 'നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകൾ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത ഫ്ളക്സ് പ്രിന്റിംഗ് നടത്തിയതിന് എ ആർ ഡിജിറ്റൽ എന്ന സ്ഥാപനത്തിന് പതിനായിരം രൂപയും തരം തിരിക്കാതെ ജൈവ അജൈവ ' മാലിന്യങ്ങൾ കൂട്ടിയിട്ടതിന് പെരിങ്ങത്തൂരിലെ എ ബി ആർ റെസ്റ്റോറൻറ് ,സാഗർ റെസ്റ്റോറൻറ് എന്നിവയ്ക്ക് 5000 രൂപ വീതവും പിഴ ചുമത്തി.

## Article Content

പാനൂർ: പാനൂർ നഗരസഭ പരിധിയിലെ കരിയാട് പെരിങ്ങത്തൂർ ഭാഗങ്ങളിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 'നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകൾ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരോധിത ഫ്ളക്സ് പ്രിന്റിംഗ് നടത്തിയതിന് എ ആർ ഡിജിറ്റൽ എന്ന സ്ഥാപനത്തിന് പതിനായിരം രൂപയും തരം തിരിക്കാതെ ജൈവ അജൈവ ' മാലിന്യങ്ങൾ കൂട്ടിയിട്ടതിന് പെരിങ്ങത്തൂരിലെ എ ബി ആർ റെസ്റ്റോറൻറ് ,സാഗർ റെസ്റ്റോറൻറ് എന്നിവയ്ക്ക് 5000 രൂപ വീതവും പിഴ ചുമത്തി.

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ കരിയാട് മിറാൻ ബേക്സ്, ഒലിവ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങൾക്ക് 10000 രൂപ വീതവും പിഴയിട്ടു . നിരോധിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്.

അപ്രകാരം ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് ആളെ കണ്ടെത്തിയാൽ പിഴ തുകയുടെ ഇരുപത്തഞ്ച് ശതമാനം വിവരങ്ങൾ നൽകിയ ആൾക്ക് പാരിതോഷികമായി ലഭിക്കും. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനോടൊപ്പം പാനൂർ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330182/garbage-5-establishments-including-2-hotels-fined-during-inspection-in-peringathur)