---
title: "ചമ്പാട് ഭീതി പരത്തി തെരുവുനായക്കൂട്ടം ; സ്കൂളിലേക്ക് പോയ അധ്യാപികക്ക് പരിക്ക്"
english_title: "A pack of street dogs spread fear in Chambad; Teacher injured while going to school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330143/a-pack-of-street-dogs-spread-fear-in-chambad-teacher-injured-while-going-to-school"
published_at: "2025-12-09T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937ad5b2490d_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് ഭീതി പരത്തി തെരുവുനായക്കൂട്ടം ; സ്കൂളിലേക്ക് പോയ അധ്യാപികക്ക് പരിക്ക്

> **Lead Summary:** ചമ്പാട്: വീട്ടിൽ നിന്നും സ്കൂളിലേക്ക് നടന്നു പോകവെ അധ്യാപികക്ക് നേരെ തെരുവുനായക്കൂട്ടത്തിൻ്റെ അക്രമം. 12 ഓളം നായകളാണ് അധ്യാപികക്ക് നേരെ കുതിച്ചെത്തിയത്.

## Article Content

ചമ്പാട്: വീട്ടിൽ നിന്നും സ്കൂളിലേക്ക് നടന്നു പോകവെ അധ്യാപികക്ക് നേരെ തെരുവുനായക്കൂട്ടത്തിൻ്റെ അക്രമം. 12 ഓളം നായകളാണ് അധ്യാപികക്ക് നേരെ കുതിച്ചെത്തിയത്.

ഭയന്നോടിയ അധ്യാപികക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. തെരുവുനായകൾക്ക് നേരെ ബാഗ് വീശിയാണ് തുടർന്ന് അധ്യാപിക രക്ഷപ്പെട്ടത്. ഇതിനിടെ നാട്ടുകാരും ഓടിയെത്തി.

ചമ്പാട് എൽപി സ്കൂളിലെ അധ്യാപിക ടി. ബുഷ്റയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചമ്പാട് എൽപി സ്കൂൾ, വെസ്റ്റ് യുപി സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയാണിത്.

അധ്യാപികക്ക് പകരം കുട്ടികളായിരുന്നെങ്കിലെന്നത് ഭയത്തോടെയാണ് ചിന്തിക്കുന്നതെന്ന് അധ്യാപികയുടെ ഭർത്താവും, റിട്ട. അധ്യാപകനുമായ ലത്തീഫ് പറഞ്ഞു.

ചമ്പാട് ടൗണിലുൾപ്പടെ തെരുവുനായ ശല്യം രൂക്ഷമാണെന്നും, വിഷയത്തിൽ സത്വര നടപടികളുണ്ടാവണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330143/a-pack-of-street-dogs-spread-fear-in-chambad-teacher-injured-while-going-to-school)