---
title: "കുറ്റകൃത്യങ്ങൾ തടയാൻ കണ്ണൂർ  പോലീസിന് പുത്തൻ പുതിയ 16 വാഹനങ്ങൾ കൂടി"
english_title: "Kannur Police gets 16 new vehicles to prevent crimes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330108/kannur-police-gets-16-new-vehicles-to-prevent-crimes"
published_at: "2025-12-08T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936f6feb6fa9_Untitled-2_copy.jpg"
keywords: []
---

# കുറ്റകൃത്യങ്ങൾ തടയാൻ കണ്ണൂർ  പോലീസിന് പുത്തൻ പുതിയ 16 വാഹനങ്ങൾ കൂടി

> **Lead Summary:** പോലീസ് സേനക്കായി കണ്ണൂർ സിറ്റി ജില്ലയിൽ അനുവദിച്ച വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു‌. 16 വാഹനങ്ങളാണ് പുതുതായി അനുവദിച്ചത്. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് ഫ്ളാഗ് ഓഫ് ചെയ്തു.

## Article Content

പോലീസ് സേനക്കായി കണ്ണൂർ സിറ്റി ജില്ലയിൽ അനുവദിച്ച വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു‌. 16 വാഹനങ്ങളാണ് പുതുതായി അനുവദിച്ചത്. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് ഫ്ളാഗ് ഓഫ് ചെയ്തു.

വിവിധ സ്റ്റേഷനുകളിലേ ക്കായി കൺട്രോൾ റൂമിലേക്ക് 11ഉം കതിരൂർ, എടക്കാട്, ധർമ്മടം, കണ്ണവം, മട്ടന്നൂർ എന്നീ സ്റ്റേഷനുകളിലേക്ക് ഒന്നു വീതം വാഹനങ്ങളുമാണ് കാലപഴക്കംചെന്ന വാഹനങ്ങൾ ക്ക് പകരമായി അനുവദിച്ചത്. സിറ്റി പോലീസ് കമ്മീഷണർ

ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്‌പി സജേഷ് വാഴാളപ്പിൽ, ഡിവൈ എസ്‌പി ടി പി സുമേഷ്, എംടിഒ സന്തോഷ് കുമാർ, അ സോസിയേഷൻ ഭാരവാഹികളായ വി സിനീഷ്, പി വി രാജേഷ്, ബിനു ജോൺ, എം രാജി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330108/kannur-police-gets-16-new-vehicles-to-prevent-crimes)