---
title: "തിരഞ്ഞെടുപ്പ് ;  കണ്ണൂരിന്  പുറമെ, മാഹിയിലും നാളെ മുതൽ സമ്പൂർണ മദ്യനിരോധനം"
english_title: "Elections; Apart from Kannur, complete liquor ban in Mahe from tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330098/elections-apart-from-kannur-complete-liquor-ban-in-mahe-from-tomorrow"
published_at: "2025-12-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6936e1144b6f6_Untitled-1_copy.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് ;  കണ്ണൂരിന്  പുറമെ, മാഹിയിലും നാളെ മുതൽ സമ്പൂർണ മദ്യനിരോധനം

> **Lead Summary:** തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒൻപതിന് വൈകീട്ട് ആറുമുതൽ 11-ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിവസമായ 13-നും കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

## Article Content

തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒൻപതിന് വൈകീട്ട് ആറുമുതൽ 11-ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണൽ ദിവസമായ 13-നും കണ്ണൂർ ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

11-ന് വൈകീട്ട് ആറിന് മുമ്പുള്ള 48 മണിക്കൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കണ മെന്ന് കർണാടകത്തിലെ കുടക് ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ പോലീസ് സൂപ്രണ്ട്, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ എന്നിവരോട് ജില്ലാ കളക്ടർ അഭ്യർഥിച്ചിരുന്നു.

ഈ അഭ്യർത്ഥന പ്രകാരമാണ് 9 ന് വൈകീട്ട് 6 മുതൽ വോട്ടെടുപ്പ് കഴിയുന്ന 11 ന് വൈകീട്ട് 6 വരെയും മാഹിയിലും സമ്പൂർണ മദ്യനിരോധനം നടപ്പാക്കാൻ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉത്തരവിട്ടത്. വോട്ടെണ്ണൽ ദിവസമായ 13ന് പൂർണ്ണമായും എല്ലായിടത്തും ഡ്രൈഡേ ആയിരിക്കും.

ഡ്രൈ ഡേ ദിവസങ്ങളിൽ മദ്യമോ, സമാനമായ ലഹരിപാനീയങ്ങ ളോ, ഹോട്ടലുകളിലോ, ഭക്ഷ്യശാലകളി ലോ, കടകളിലോ പോളിങ് മേഖലയിലോ, പൊതുസ്ഥലങ്ങളിലോ, സ്വകാര്യ സ്ഥലങ്ങളിലോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം വിൽക്കുന്നതോ വിളമ്പുന്നതോ ആയ മദ്യശാലകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ അടച്ചിടണം. നിയന്ത്രണങ്ങൾ ഇല്ലാത്ത സമീപപ്രദേശങ്ങളിൽനിന്ന് രഹസ്യമായി മദ്യം കടത്തുന്നത് തടയാനുള്ള നടപടി ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ നാളെ മുതൽ സ്വീകരിക്കും. മദ്യക്കടത്തും കർശനമായി തടയും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330098/elections-apart-from-kannur-complete-liquor-ban-in-mahe-from-tomorrow)