---
title: "കണ്ണൂരിൽ ആശുപത്രിയിൽ കവർച്ച ; മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ കവർന്നു, 2 വീടുകളിൽ കവർച്ചാ ശ്രമം"
english_title: "Robbery at a hospital in Kannur; Rs. 50,000 kept in a desk drawer stolen, robbery attempt at 2 houses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330001/robbery-at-a-hospital-in-kannur-rs-50000-kept-in-a-desk-drawer-stolen-robbery-attempt-at-2-houses"
published_at: "2025-12-08T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693676467db31_police.1697912334.jpg"
keywords: []
---

# കണ്ണൂരിൽ ആശുപത്രിയിൽ കവർച്ച ; മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ കവർന്നു, 2 വീടുകളിൽ കവർച്ചാ ശ്രമം

> **Lead Summary:** കണ്ണൂർ നഗരമധ്യത്തിലെ ആസ്പത്രിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു. സമീപത്തെ രണ്ട് വീടുകളിൽ കവർച്ചശ്രമവു മുണ്ടായി. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം.

## Article Content

കണ്ണൂർ നഗരമധ്യത്തിലെ ആസ്പത്രിയുടെ മേശവലിപ്പ് കുത്തിത്തുറന്ന് 50,000 രൂപ കവർന്നു. സമീപത്തെ രണ്ട് വീടുകളിൽ കവർച്ചശ്രമവു മുണ്ടായി. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം.

കണ്ണൂർ തളാപ്പ് ഡിസിസി ഓഫീസിനു സമീപത്തെ മാക്സ് ആസ്പത്രിയിലാണ് കവർച്ചനടന്നത്. ആസ്പത്രിയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സമീപത്തെ രണ്ട് വീടുകളിലെ ജനാലകൾ തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഒന്നാം നിലയിൽ എത്തി യത് ഗോവണി വഴി താഴെ ത്തെ നിലയിലെ റിസപ്ഷൻ കൗണ്ടറിൽ എത്തിയ ശേഷം കൈയിൽ കരുതിയ ടോർച്ച ടിച്ച് ചുറ്റുപാടും പരിശോധിച്ചു.

തുടർന്ന് മേശവലിപ്പ് കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന 50,000 രൂപ കവർന്നു. പണം കൈക്കലാക്കിയതോടെ ധൃതി പിടിച്ച് ഓടി പോകുന്നതായും സിസിടിവി ദൃശ്യത്തിലുണ്ട്. രാവിലെ ആസ്പത്രിയിൽ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലിസും വിരലടയാളവിദ ഗ്‌ധരും സ്ഥലത്തെത്തി പരിശോധിച്ചു. ആസ്പത്രി മാനേജർ പി.കെ.പി. ഷാജറിന്റെ പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330001/robbery-at-a-hospital-in-kannur-rs-50000-kept-in-a-desk-drawer-stolen-robbery-attempt-at-2-houses)