---
title: "പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു ; രണ്ട് മണിക്കൂറിനകം പിടികൂടി"
english_title: "POCSO case accused escapes from police station; arrested within two hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329708/pocso-case-accused-escapes-from-police-station-arrested-within-two-hours"
published_at: "2025-12-06T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933f81031d3f_tgtgtgt.jpg"
keywords: []
---

# പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു ; രണ്ട് മണിക്കൂറിനകം പിടികൂടി

> **Lead Summary:** പോക്സോ കേസിൽ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. നെക്രാജെ മാറക്കാന ശിരോ നിലയത്തിലെ - അശ്വന്ത് ആണ് രക്ഷപ്പെട്ടത്. ഉച്ചക്ക് 2.15 ഓടെ കാസർക്കോട് ടൗൺ പോലീസ്റ്റേഷ നിലാണ് സംഭവം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ പ്രതിയായ അശ്വന്തിനെ വിശദമായ അന്വേഷണത്തിനായി കാസർക്കോട് ജില്ലാ അഡി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.

## Article Content

പോക്സോ കേസിൽ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. നെക്രാജെ മാറക്കാന ശിരോ നിലയത്തിലെ - അശ്വന്ത് ആണ് രക്ഷപ്പെട്ടത്. ഉച്ചക്ക് 2.15 ഓടെ കാസർക്കോട് ടൗൺ പോലീസ്റ്റേഷ നിലാണ് സംഭവം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ പ്രതിയായ അശ്വന്തിനെ വിശദമായ അന്വേഷണത്തിനായി കാസർക്കോട് ജില്ലാ അഡി സെഷൻസ് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു.

കോടയിയിൽ നിന്ന് സ്റ്റേഷനിലെത്തിച്ച അശ്വന്തിനെ ലോക്കപ്പിലേക്ക് മാറ്റി തുടർന്ന് സ്റ്റേഷന് പുറത്തുള്ള ഇൻവെസ്റ്റിഗേഷൻ റൂമിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ എസ്. ഐയെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു.

വിവരമറിഞ്ഞ് ഇൻസ്പെക്ടറുടെ നേത്യത്വത്തിൽ സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല. തുടർന്ന് കോസെടുക്കുകയും പോലീസ് സംഘം തിരിഞ്ഞ് തിരിൽ നടത്തുന്നതിനിടെ ആനബാഗിലവിലെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329708/pocso-case-accused-escapes-from-police-station-arrested-within-two-hours)