---
title: "പൊയിലൂർ തളിയൻ്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് തൃക്കാർത്തിക മഹോത്സവം  നടന്നു."
english_title: "The Trikarthika festival was held at the Sri Dharmashasta Bhagavathy temple in Poilur Thaliyanravida."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329705/the-trikarthika-festival-was-held-at-the-sri-dharmashasta-bhagavathy-temple-in-poilur-thaliyanravida"
published_at: "2025-12-06T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933f6026bd75_Untitled-6_copy.jpg"
keywords: []
---

# പൊയിലൂർ തളിയൻ്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് തൃക്കാർത്തിക മഹോത്സവം  നടന്നു.

> **Lead Summary:** പൊയിലൂർ: പൊയിലൂർ തളിയൻ്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് തൃക്കാർത്തിക മഹോത്സവം നടന്നു.മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടി നടന്നത്.

## Article Content

പൊയിലൂർ: പൊയിലൂർ തളിയൻ്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് തൃക്കാർത്തിക മഹോത്സവം നടന്നു.മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടി നടന്നത്.

ഡിസംബർ 4 മുതൽ 10 വരെയാണ് തൃക്കാർത്തിക മഹോത്സവം നടക്കുന്നത്. നട തുറക്കൽ, ഗണപതി ഹോമം, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, നവകാഭിഷേകം, മഞ്ഞൾ പൊടി അഭിഷേകം, ഉച്ചപൂജ, പ്രസാദ ഊട്ട്, സായാഹ്നപൂജ എന്നിവ നടന്നു. ആഘോഷ പരിപാടികൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വെൻറിലൊറ്റ ഇല്ലത്ത് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ചാരിറ്റി പ്രവർത്തന ഉദ്ഘാടനം ക്ഷേത്രം പ്രസിഡണ്ട് കെ.സി കുഞ്ഞിക്കണ്ണൻ മാസ്റ്റർ നിർവഹിച്ചു. വേദപഠന ശാല ഉദ്ഘാടനം ശബരിമല മുൻ മേൽശാന്തി ജയരാമൻ നമ്പൂതിരി നിർവഹിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.സി ജിറേഷ് അധ്യക്ഷനായി.

ക്ഷേത്രം ഗുരുസ്വാമി കേദാരം കൃഷ്ണദാസ്,ജി കുഞ്ഞിരാമൻ മാസ്റ്റർ, ക്ഷേത്രം ട്രഷറർടിപി സുരേന്ദ്രൻ, ക്ഷേത്രം ഊരാളൻ

കെടി രാഗേഷ്,കെ കെ മനോജ്കുമാർ,ടി മോഹനൻ,നിധീഷ് യുവി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.പി പവിത്രൻ സ്വാഗതവും, മാതൃസമിതി പ്രസിഡൻ്റ് ഇ.പി

ബിന്ദു നന്ദിയും പറഞ്ഞു. ക്ഷേത്രത്തിൻ്റെ ഭാഗമായുള്ള പഠനശാലയിലെ കുട്ടികളുടെയും,നാട്ടുകാരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329705/the-trikarthika-festival-was-held-at-the-sri-dharmashasta-bhagavathy-temple-in-poilur-thaliyanravida)