---
title: "രാഹുൽ മാങ്കൂട്ടം വിഷയത്തിൽ അതിജീവിതയെ അപമാനിച്ചു ; യുട്യൂബർ അറസ്റ്റിൽ"
english_title: "Rahul insults survivor in Mangkootam issue; YouTuber arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329688/rahul-insults-survivor-in-mangkootam-issue-youtuber-arrested"
published_at: "2025-12-06T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933e53e53143_Untitled-4_copy.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടം വിഷയത്തിൽ അതിജീവിതയെ അപമാനിച്ചു ; യുട്യൂബർ അറസ്റ്റിൽ

> **Lead Summary:** രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്‌തു. വേളൂർ പതിനഞ്ചിൽ കടവ് സദേശി ജെറിൻ ആണ് പിടിയിലായത് വോയ്‌സ് ഓഫ് മലയാളി എന്ന സമൂഹമാധ്യമ പേജിൻ്റെ ഉടമയാണ് ഇയാൾ.

## Article Content

രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്‌തു. വേളൂർ പതിനഞ്ചിൽ കടവ് സദേശി ജെറിൻ ആണ് പിടിയിലായത് വോയ്‌സ് ഓഫ് മലയാളി എന്ന സമൂഹമാധ്യമ പേജിൻ്റെ ഉടമയാണ് ഇയാൾ.

നവംബർ 30-നാണ് അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തി ജെറിൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്‌തത്. ഇക്കാര്യം വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇ-മെയിലിൽ ലഭിച്ചിരുന്നു. ഈ ഫെയ്‌സ്‌ബുക്ക് വീഡിയോ ലിങ്കിന്റെ യു ആർ.എൽ പരിശോധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ പ്രതി ജെറിനാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് കോട്ടയം സൈബർ സെല്ലിന് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329688/rahul-insults-survivor-in-mangkootam-issue-youtuber-arrested)