---
title: "പാട്യം കൊട്ടിയോടി എൽ പി സ്കൂളിൽ പലഹാര മേളയും, പച്ചക്കറി വിളവെടുപ്പും നടന്നു"
english_title: "A food fair and vegetable harvest were held at Patyam Kottiyodi LP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329658/a-food-fair-and-vegetable-harvest-were-held-at-patyam-kottiyodi-lp-school"
published_at: "2025-12-06T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933c6d14337d_Untitled-2_copy.jpg"
keywords: []
---

# പാട്യം കൊട്ടിയോടി എൽ പി സ്കൂളിൽ പലഹാര മേളയും, പച്ചക്കറി വിളവെടുപ്പും നടന്നു

> **Lead Summary:** പാഠ്യ പദ്ധതിയുടെ ഭാഗമായാണ് പലഹാര മേളയയും പച്ചക്കറിയുടെ വിളവെടുപ്പും നടത്തിയത്. പരിപാടിയുടെ ഉദ്ഘാടന കർമ്മം പിടിഎ വൈസ് പ്രസിഡണ്ട് നീമ. വി യുടെ അധ്യക്ഷതയിൽ ഒയിസ്ക ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ നിർവഹിച്ചു .

## Article Content

പാഠ്യ പദ്ധതിയുടെ ഭാഗമായാണ് പലഹാര മേളയയും പച്ചക്കറിയുടെ വിളവെടുപ്പും നടത്തിയത്. പരിപാടിയുടെ ഉദ്ഘാടന കർമ്മം പിടിഎ വൈസ് പ്രസിഡണ്ട് നീമ. വി യുടെ അധ്യക്ഷതയിൽ ഒയിസ്ക ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ നിർവഹിച്ചു .

വിവിധങ്ങളായ 50 ൽ പരം പലഹാരങ്ങളുടെ പ്രദർശനവും ബോധവൽക്കരണക്ലാസും നടന്നു. പ്രധാന അധ്യാപിക ദീപ്തി ആർ കെ മുഖ്യ ഭാഷണം നടത്തി. വിൻസി വിജയൻ , ഷബ്ന വി.കെ, മിഥുൻ പത്മനാഭൻ ,രമ്യ. എം.വി , ദൃശ്യ. പി , ലിഖി .പി , തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ഔഷധ സസ്യ തിരിച്ചറിയൽ മത്സരവും സംഘടിപ്പിച്ചു. ഒന്നാസ്ഥാനം കാർത്തിക് പി.എൻ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329658/a-food-fair-and-vegetable-harvest-were-held-at-patyam-kottiyodi-lp-school)