---
title: "പാനൂരിൽ ഡോക്ടറുടെ ഭാര്യ കിണറ്റിൽ മരിച്ച നിലയിൽ"
english_title: "Doctor's wife found dead in well in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329460/doctors-wife-found-dead-in-well-in-panoor"
published_at: "2025-12-05T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932620275958_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# പാനൂരിൽ ഡോക്ടറുടെ ഭാര്യ കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനു സമീപം ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനു സമീപം ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്. പാനൂരിൽ നിന്നും ഫയർഫോഴ്സെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പാനൂർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329460/doctors-wife-found-dead-in-well-in-panoor)