---
title: "പന്ന്യന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പോരാട്ടം കനക്കുന്നു ; .പ്രചരണ രംഗത്ത് ഏറെ മുന്നേറി എൽ ഡി എഫ് സ്ഥാനാർത്ഥി നസീർ ഇടവലത്ത്"
english_title: "The fight is fierce in the first ward of Pannyannur panchayat; LDF candidate Nazir Edavalat has made great progress in the campaign."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/329348/the-fight-is-fierce-in-the-first-ward-of-pannyannur-panchayat-ldf-candidate-nazir-edavalat-has-made-great-progress-in-the-campaign"
published_at: "2025-12-04T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693149a135450_Untitled-6_copy.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പോരാട്ടം കനക്കുന്നു ; .പ്രചരണ രംഗത്ത് ഏറെ മുന്നേറി എൽ ഡി എഫ് സ്ഥാനാർത്ഥി നസീർ ഇടവലത്ത്

> **Lead Summary:** പന്ന്യന്നൂർ: സിപിഎമ്മിലെ നസീർ ഇടവലത്താണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കുടുംബയോഗങ്ങൾ സംഘടിപ്പിച്ചും, വീടുകൾ തോറും കയറിയിറങ്ങിയും പ്രചരണ രംഗത്ത് ഏറെ മുന്നിലാണ് നസീർ.പന്ന്യന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നാണ് നസീർ ഇടവലത്ത് മത്സരിക്കുന്നത്. .ഇടതുപക്ഷ സർക്കാറിൻ്റെ നേട്ടങ്ങളും, പന്ന്യന്നൂർ പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളും ജനങ്ങളിലേക്കെത്തിച്ചാണ് നസീറിൻ്റെ പ്രചരണം. പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്തതു കൊണ്ടുതന്നെ നസീർ ഇടവലത്തിന് ലഭിക്കുന്ന സ്വീകാര്യതയുമേറെയാണ്. മീത്തലെ ചമ്പാട് അരിയരപ്പൊയിലിൽ നടന്ന എൽഡിഎഫ് കുടുംബയോഗം സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ മാസ്റ്റർ

## Article Content

പന്ന്യന്നൂർ: സിപിഎമ്മിലെ നസീർ ഇടവലത്താണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കുടുംബയോഗങ്ങൾ സംഘടിപ്പിച്ചും, വീടുകൾ തോറും കയറിയിറങ്ങിയും പ്രചരണ രംഗത്ത് ഏറെ മുന്നിലാണ് നസീർ.പന്ന്യന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നാണ് നസീർ ഇടവലത്ത് മത്സരിക്കുന്നത്. .ഇടതുപക്ഷ സർക്കാറിൻ്റെ നേട്ടങ്ങളും, പന്ന്യന്നൂർ പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളും ജനങ്ങളിലേക്കെത്തിച്ചാണ് നസീറിൻ്റെ പ്രചരണം. പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്തതു കൊണ്ടുതന്നെ നസീർ ഇടവലത്തിന് ലഭിക്കുന്ന സ്വീകാര്യതയുമേറെയാണ്. മീത്തലെ ചമ്പാട് അരിയരപ്പൊയിലിൽ നടന്ന എൽഡിഎഫ് കുടുംബയോഗം സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ മാസ്റ്റർ

ഉദ്ഘാടനം ചെയ്തു. എ.പി ജയരാജൻ അധ്യക്ഷനായി. കെ. അശോകൻ, സ്ഥാനാർത്ഥികളായ നസീർ ഇടവലത്ത്, പി.പ്രസന്ന, എ.പി രാജേഷ് എന്നിവർ സംസാരിച്ചു.. കെ. സുനിത സ്വാഗതം പറഞ്ഞു.യു ഡി എഫിന് വേണ്ടി മുഹമ്മദ് റഫീഖ് പാറയിലും, എൻ ഡി എക്ക് വേണ്ടി പി.വിവേകുമാണ് മത്സര രംഗത്തുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/329348/the-fight-is-fierce-in-the-first-ward-of-pannyannur-panchayat-ldf-candidate-nazir-edavalat-has-made-great-progress-in-the-campaign)